ഓ​ട്ടോ​റി​ക്ഷ​യി​ൽ കാ​റി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Tuesday, June 15, 2021 10:21 PM IST
കോ​ടോം: ഓ​ട്ടോ​റി​ക്ഷ​യി​ൽ കാ​റി​ടി​ച്ച് ഒാ​ട്ടോ​ഡ്രൈ​വ​ർ മ​രി​ച്ചു. ഒ​ട​യം​ചാ​ൽ എ​രു​മ​ക്കു​ള​ത്തെ പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ-​ജ​ല​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ കെ.​ആ​ർ. മ​നോ​ജ് (37) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച 8.45ഒാ​ടെ ഒ​ട​യം​ചാ​ലി​ലെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് കോ​ടോ​ത്ത് കാ​ഞ്ഞി​ര​ത്തി​ങ്കാ​ലി​ൽ​വ​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ന​ത്ത മ​ഴ​യാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഓ​ട്ടോ ഓ​ടി​ക്കു​ന്ന​തി​നോ​ടൊ​പ്പം ഒ​ട​യം​ചാ​ലി​ൽ ശ്രീ ​ദു​ർ​ഗ ടെ​ക്സ്റ്റൈ​ൽ​സ് ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: ശോ​ഭ. മ​ക​ൻ: ആ​ദി​ന​ന്ദ് .സ​ഹോ​ദ​ര​ൻ: വി​നീ​ത്.