കാ​സ​ര്‍​ഗോ​ഡ്-​തി​രു​വ​ന​ന്ത​പു​രം സ​മു​ദ്ര​പാ​ത നി​ര്‍​മി​ക്ക​ണ​മെ​ന്ന് പി.​സി. തോ​മ​സ്
Tuesday, June 15, 2021 12:32 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ 556 കി​ലോ​മീ​റ്റ​ര്‍ ദൂ​രം ക​ട​ലി​ല്‍​ക്കൂ​ടി യാ​ത്രാ​മാ​ര്‍​ഗം നി​ര്‍​മി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​സി. തോ​മ​സ് നി​ര്‍​ദേ​ശി​ച്ചു.
ബോ​ട്ടി​ലോ ചെ​റി​യ ക​പ്പ​ലി​ലോ സ​ഞ്ച​രി​ക്കാ​വു​ന്ന വി​ധ​ത്തി​ല്‍ തീ​ര​ത്തു​നി​ന്ന് വ​ള​രെ ദൂ​രെ​യ​ല്ലാ​തെ ക​ട​ലി​ലൂ​ടെ സ്ഥി​രം ഗ​താ​ഗ​ത​മാ​ര്‍​ഗം ഉ​ണ്ടാ​യാ​ല്‍ വ​ള​രെ​യ​ധി​കം ആ​ളു​ക​ള്‍​ക്ക് അ​തു പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നും കു​റ​ഞ്ഞ ചെ​ല​വി​ല്‍ പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​മി​ല്ലാ​തെ ഇ​തു പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
ടൂ​റി​സം വി​ക​സ​ന​ത്തി​നും ഇ​ത് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റു​ക​ള്‍ താ​ത്പ​ര്യ​മെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ക​ത്ത​യ​ച്ച​താ​യും പി.​സി. തോ​മ​സ് അ​റി​യി​ച്ചു.