പ​യ്യ​ന്നൂ​രി​ൽ ര​ണ്ടു പാ​ല​ങ്ങ​ള്‍ കൂ​ടി
Tuesday, June 15, 2021 12:32 AM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ന്‍റെ വി​ക​സ​ന കു​തി​പ്പി​ന് വ​ഴി​യൊ​രു​ക്കി ര​ണ്ട് പാ​ല​ങ്ങ​ള്‍​കൂ​ടി വ​രു​ന്നു.​പ​യ്യ​ന്നൂ​ര്‍ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​നു കി​ഴ​ക്കു​ഭാ​ഗ​ത്തും നി​ര്‍​ദ്ദി​ഷ്ട ആ​റു​വ​രി ദേ​ശീ​യ​പാ​ത​യി​ല്‍ കാ​പ്പാ​ടി​ന് സ​മീ​പ​വു​മാ​ണ് ര​ണ്ടു​പാ​ല​ങ്ങ​ള്‍​കൂ​ടി വ​രു​ന്ന​ത്.
നി​ല​വി​ലു​ള്ള ദേ​ശീ​യ​പാ​ത​ക്ക് സ​മാ​ന്ത​ര​മാ​യാ​ണ് വെ​ള്ളൂ​ര്‍ മു​ത​ല്‍ പെ​രു​മ്പ വ​രെ 3.2 കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള ആ​റു​വ​രി​പാ​ത നി​ര്‍​മി​ക്കു​ന്ന​ത്. കോ​ത്താ​യി​മു​ക്കി​ല്‍​നി​ന്നു ചെ​റു​പു​ഴ​യി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ല്‍ അ​ണ്ട​ര്‍​പാ​സ് നി​ര്‍​മി​ച്ച് ജ​ന​വാ​സം കു​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത പെ​രു​മ്പ സി​നി​മാ ടാ​ക്കീ​സി​ന് സ​മീ​പ​ത്തെ നി​ല​വി​ലു​ള്ള ദേ​ശീ​യ​പാ​ത​യി​ലെ​ത്തി​ചേ​രു​ന്ന​ത്. 13 ക​ള്‍​വെ​ര്‍​ട്ടു​ക​ളോ​ടെ​യാ​ണ് റോ​ഡു​നി​ര്‍​മാ​ണം. ഇ​തി​നി​ട​യി​ല്‍ വ​രു​ന്ന പെ​രു​മ്പ പു​ഴ​യ്ക്ക് കു​റു​കെ 105 മീ​റ്റ​ര്‍ നീ​ള​മു​ള്ള ആ​റു​വ​രി​പ്പാ​ല​മാ​ണ് നി​ര്‍​മി​ക്കു​ക. പു​തി​യ ആ​റു​വ​രി ബൈ​പാ​സ് റോ​ഡു​വ​രു​ന്ന​തോ​ടെ പെ​രു​മ്പ​യി​ല്‍ നി​ല​വി​ലു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​കും. പ​യ്യ​ന്നൂ​രി​ല്‍ വ​രു​ന്ന മ​റ്റൊ​രു പാ​ല​ത്തി​നാ​യി ര​ണ്ടു​വ​ര്‍​ഷം മു​മ്പേ പ​രി​ശോ​ധ​ന പൂ​ര്‍​ത്തീ​ക​രി​ച്ച് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യ​താ​ണ്.
പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന് കി​ഴ​ക്കു​ഭാ​ഗ​ത്താ​യി പെ​രു​മ്പ പു​ഴ​യ്ക്ക് കു​റു​കെ നി​ര്‍​മി​ക്കു​ന്ന ഈ​പാ​ലം പൂ​ര്‍​ത്തി​യാ​യാ​ല്‍ പെ​രു​മ്പ​യി​ലെ​ത്താ​തെ​ത​ന്നെ ബ​സു​ക​ള്‍​ക്ക് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്താ​ന്‍ ക​ഴി​യും. തി​ര​ക്കേ​റി​യ പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​ത്തി​ലെ​ത്താ​തെ​ത​ന്നെ ഇ​വി​ടെ​നി​ന്നും റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്കും മ​റ്റും എ​ത്താ​നും ക​ഴി​യും. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡു​മാ​യി ദേ​ശീ​യ​പാ​ത​യെ ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​പാ​ല​ത്തി​നാ​യി 80 കോ​ടി രൂ​പ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച​താ​യി ക​ഴി​ഞ്ഞ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​നി​ട​യി​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ അ​റി​യി​ച്ചി​രു​ന്നു. ഈ ​ര​ണ്ടു​പാ​ല​ങ്ങ​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ പ​യ്യ​ന്നൂ​രി​ന്‍റെ വി​ക​സ​ന ക്കു​തി​പ്പി​നാ​ണ് ക​ള​മൊ​രു​ങ്ങു​ന്ന​ത്.