ഇ​ന്ധ​ന​വി​ല​യു​ടെ നി​കു​തി തു​ക​യ്ക്ക് കി​റ്റ് ന​ല്‍​കി പ്ര​വാ​സി കോ​ണ്‍​ഗ്ര​സ്
Tuesday, June 15, 2021 12:31 AM IST
കാ​സ​ര്‍​ഗോ​ഡ്: ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​വി​നെ​തി​രാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഇ​ന്ധ​ന​വി​ല​യി​ലെ നി​കു​തി​ക്ക് തു​ല്യ​മാ​യ തു​ക​യ്ക്ക് പ​ല​വ്യ​ഞ്ജ​ന കി​റ്റു​ക​ള്‍ വാ​ങ്ങി ന​ല്‍​കി. കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തെ പ​മ്പി​ല്‍ ഡീ​സ​ല​ടി​ക്കാ​നെ​ത്തി​യ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് പ​ല​വ്യ​ഞ്ജ​ന കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ത്മ​രാ​ജ​ന്‍ ഐ​ങ്ങോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ഖാ​ലി​ദ്, ജ​മീ​ല അ​ഹ​മ്മ​ദ്, ഇ​സ്മാ​യി​ല്‍ ചി​ത്താ​രി, മു​നീ​ര്‍ കും​ബ്ലെ, ഒ.​വി. പ്ര​ദീ​പ്, റ​ഫീ​ഖ് ചൗ​ക്കി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.