ഇ​ന്നും നാ​ളെ​യും ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്
Tuesday, June 15, 2021 12:31 AM IST
കാ​സ​ര്‍​ഗോ​ഡ്: ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഇ​ന്നും നാ​ളെ​യും ജി​ല്ല​യി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത ര​ണ്ട് ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ജി​ല്ല​യി​ല്‍ സാ​മാ​ന്യം ന​ല്ല മ​ഴ ല​ഭി​ച്ചി​രു​ന്നു. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ദീ​തീ​ര​ങ്ങ​ളി​ലും ഉ​രു​ള്‍​പൊ​ട്ട​ല്‍-​മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​ര്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.
ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ട​യി​ല്‍ ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്കി​ല്‍ എ​ട്ടും മ​ഞ്ചേ​ശ്വ​ര​ത്ത് മൂ​ന്നും വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​താ​യാ​ണ് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി താ​ലൂ​ക്ക് ത​ല​ത്തി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ തു​റ​ന്നി​ട്ടു​ണ്ട്. ഫോ​ണ്‍: ജി​ല്ലാ എ​മ​ര്‍​ജ​ന്‍​സി ഓ​പ്പ​റേ​ഷ​ന്‍ സെ​ന്‍റ​ര്‍-04994 257700, കാ​സ​ര്‍​ഗോ​ഡ്- 04994 230021, മ​ഞ്ചേ​ശ്വ​രം-04998 244044, ഹോ​സ്ദു​ര്‍​ഗ്-0467 2204042, 0467 2206222, വെ​ള്ള​രി​ക്കു​ണ്ട്-0467 2242320.