ക​ന​ത്ത മ​ഴ​യി​ല്‍ മ​ല​യോ​ര​ത്ത് പ​ര​ക്കേ നാ​ശ​ന​ഷ്ട​ങ്ങ​ള്‍
Tuesday, June 15, 2021 12:31 AM IST
രാ​ജ​പു​രം: ര​ണ്ടു​ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ല്‍ മ​ല​യോ​ര​ത്ത് പ​ര​ക്കേ നാ​ശ​ന​ഷ്ട​ങ്ങ​ള്‍. പ​ന​ത്ത​ടി-​റാ​ണി​പു​രം റോ​ഡി​ലെ പ​ന്തി​ക്കാ​ലി​ല്‍ മ​ണ്ണി​ടി​ഞ്ഞു​വീ​ണു. പൂ​വ​ന്നി​കു​ന്നേ​ല്‍ സ​ന്തോ​ഷ് ജോ​സ​ഫി​ന്‍റെ സ്ഥ​ല​ത്താ​ണ് മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ​ത്. ഇ​വി​ടെ വൈ​ദ്യു​ത​ക​മ്പി​യി​ലേ​ക്ക് ക​മു​ക് വീ​ണ​തി​നെ​ത്തു​ട​ര്‍​ന്ന് ഗ​താ​ഗ​ത ത​ട​സ​വും ഉ​ണ്ടാ​യി. പി​ന്നീ​ട് നാ​ട്ടു​കാ​ര്‍ ത​ന്നെ ത​ട​സം നീ​ക്കി.

പാ​ണ​ത്തൂ​ര്‍ പ​ട്ടു​വ​ത്ത് പ​ടി​ഞ്ഞാ​റെ​ക്കു​റ്റ് പി.​ടി. തോ​മ​സി​ന്‍റെ വീ​ടി​നു മു​ന്നി​ലെ മ​തി​ല്‍ ഇ​ടി​ഞ്ഞു വീ​ണു. ഇ​തു​മൂ​ലം പ​ട്ടു​വം റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും നി​ല​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും വി​ല്ലേ​ജ് അ​ധി​കൃ​ത​രും സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. പാ​ണ​ത്തൂ​ര്‍ മൈ​ലാ​ട്ടി​യി​ലെ പി.​സി. രാ​ജ​ന്‍റെ വീ​ടി​ന്‍റെ പി​ന്നി​ല്‍ റോ​ഡി​ന്‍റെ വ​ക്കി​ലു​ള്ള പാ​ര്‍​ശ്വ​ഭി​ത്തി ഇ​ടി​ഞ്ഞു. ഇ​തോ​ടെ റോ​ഡും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യി.