പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ചി​ല​ർ ശ്ര​മി​ക്കു​ന്നു: ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ
Monday, June 14, 2021 12:46 AM IST
പ​യ്യ​ന്നൂ​ര്‍: കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​രം​ഗ​ത്തി​ന് മാ​തൃ​ക​യാ​യ പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ത്തു​ന്ന​താ​യി മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. ല​ളി​ത. ഒ​ന്ന​ര​വ​ര്‍​ഷ​ക്കാ​ല​മാ​യി കോ​വി​ഡ് ചി​കി​ത്സാ-​പ്ര​തി​രോ​ധ​രം​ഗ രം​ഗ​ത്തും, വാ​ക്‌​സി​നേ​ഷ​നു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം മി​ക​ച്ച നി​ല​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന ആ​ശു​പ​ത്രി​ക്കെ​തി​രെ അ​ന​ധി​കൃ​ത നി​യ​മ​ന​മെ​ന്ന പേ​രി​ല്‍ ദു​ഷ്ട​ലാ​ക്കോ​ടെ തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​യ പ്ര​ച​ര​ണ​ങ്ങ​ളാ​ണ് ചി​ല കേ​ന്ദ്ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തെ​ന്ന് കെ.​വി. ല​ളി​ത പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​രോ​ധ -ചി​കി​ത്സാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​വി​ഡ് ബ്രി​ഗേ​ഡ് വ​ഴി ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം ന​ട​ക്കു​ന്ന​ത്.​കോ​വി​ഡ് ബ്രി​ഗേ​ഡി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള ലി​ങ്ക് പ​ത്ര​ക്കു​റി​പ്പ് മു​ഖാ​ന്തി​ര​വും മ​റ്റ് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ സം​സ്ഥാ​ന ത​ല​ത്തി​ല്‍ ത​ന്നെ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​രു​ന്ന​തു​മാ​ണ്.​കോ​വി​ഡ് ബ്രി​ഗേ​ഡി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രി​ല്‍ നി​ന്നും വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​മ്പോ​ള്‍ അ​വ​ര്‍​ക്ക് ജോ​ലി ചെ​യ്യാ​നു​ള്ള ക്ര​മീ​ക​ര​ണം ഒ​രു​ക്കി​ക്കൊ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് സ്ഥാ​പ​നം നി​ര്‍​വ​ഹി​ക്കു​ന്ന​തെ​ന്നും ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ വ്യ​ക്ത​മാ​ക്കി. പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കോ- ന​ഗ​ര​സ​ഭ​ക്കോ നേ​രി​ട്ട് കോ​വി​ഡ് ബ്രി​ഗേ​ഡി​ല്‍ നി​ന്ന് ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ന്‍ ക​ഴി​യി​ല്ല​യെ​ന്ന​താ​ണ് വ​സ്തു​ത. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ കോ​വി​ഡ് ബ്രി​ഗേ​ഡി​ലേ​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള ലി​ങ്കി​ലൂ​ടെ ഇ​പ്പോ​ഴും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള അ​വ​സ​രം നി​ല​വി​ലു​ണ്ടെ​ന്നും കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗ​ഭീ​തി നി​ല​നി​ല്‍​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ പ​ര​മാ​വ​ധി​യാ​ളു​ക​ള്‍ ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കോ​വി​ഡി​നെ​തി​രാ​യു​ള്ള മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യി ക​ട​ന്ന് വ​ര​ണ​മെ​ന്നും അ​വ​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. കോ​വി​ഡ് ബ്രി​ഗേ​ഡ് ര​ജി​സ്‌​ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​രു​ടെ പ​ത്ര​ക്കു​റി​പ്പ് സ​ഹി​ത​മാ​ണ് ചെ​യ​ർ​പേ​ഴ്സ​ൺ പ്ര​സ്താ​വ​ന മാ​ധ്യ​മ​ങ്ങ​ൾ​ക്കു ന​ൽ​കി​യ​ത്.