ഡാ​റ്റാ ബാ​ങ്ക്: അ​ര്‍​ഹ​ത​യു​ള്ള അ​പേ​ക്ഷ​ക​ളും നി​ര​സി​ച്ച​താ​യി പ​രാ​തി
Monday, June 14, 2021 12:45 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഡാ​റ്റാ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശോ​ധി​ച്ച പ​ല അ​പേ​ക്ഷ​ക​ളും അ​ര്‍​ഹ​ത​യു​ണ്ടാ​യി​ട്ടും കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര​സി​ച്ച​താ​യി ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ​രാ​തി. 2008-ന് ​മു​മ്പ് പ​റ​മ്പാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തും നി​ല​വി​ല്‍ റ​വ​ന്യു രേ​ഖ​ക​ളി​ല്‍ ഡാ​റ്റാ ബാ​ങ്ക് ഭൂ​മി​യെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​തു​മാ​യ ഭൂ​മി പ​രി​ശോ​ധി​ച്ച് സ​മ​ര്‍​പ്പി​ച്ച രേ​ഖ​ക​ളി​ല്‍ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി തീ​ര്‍​പ്പ് ക​ല്‍​പ്പി​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ വ​ര്‍​ഷം ഡാ​റ്റാ ബാ​ങ്ക് സ​ങ്ക​ട​ക്കൂ​ട്ടാ​യ്മ ആ​ക്ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ റ​വ​ന്യൂ മ​ന്ത്രി​യോ​ട് പ​റ​ഞ്ഞി​രു​ന്നു. 2008-ന് ​മു​മ്പ് നി​ക​ത്തി​യ ഭൂ​മി​യെ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡാ​റ്റാ ബാ​ങ്കി​ല്‍​നി​ന്നും ത​രം മാ​റ്റി​യാ​ലും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ന​ഗ​ര​സ​ഭ​യി​ല്‍​നി​ന്നും ലൈ​സ​ന്‍​സ് ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ ഭൂ​മി​യു​ടെ വി​ല​യു​ടെ നി​ശ്ചി​ത ശ​ത​മാ​നം അ​ട​ച്ച് റ​വ​ന്യു രേ​ഖ​ക​ളി​ല്‍ പ​റ​മ്പ് എ​ന്നാ​ക്കി മാ​റ്റ​ണ​മെ​ന്നാ​ണ് ഇ​പ്പോ​ഴു​ള്ള നി​ബ​ന്ധ​ന. സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ക​ടു​ത്ത ബാ​ധ്യ​ത വ​രു​ത്തി​വ​യ്ക്കു​ന്ന​തി​നാ​ല്‍ ഇ​ത് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 7700 കു​ടും​ബ​ങ്ങ​ളു​ടെ ഭ​വ​ന നി​ര്‍​മാ​ണ അ​പേ​ക്ഷ​ക​ളാ​ണു​ള്ള​ത്. ഇ​വ നി​ര​സി​ക്ക​പ്പെ​ടാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ഡാ​റ്റാ​ബാ​ങ്കി​ല്‍ കു​രു​ക്കി​ലാ​യ കു​ടും​ബ​ങ്ങ​ള്‍ വീ​ണ്ടും ആ​ശ​ങ്ക​യി​ലാ​യി. പ​രി​ശോ​ധ​ന​യ്ക്കാ​യി സ് പെ​ഷ​ല്‍ ടീ​മി​നെ നി​യോ​ഗി​ക്കു​മെ​ന്ന് നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും അ​തും ന​ട​ന്നി​ല്ല. തീ​ര​പ്ര​ദേ​ശ​ത്തെ ഭൂ​മി മി​ക്ക​തും നെ​ല്‍​ക്കൃ​ഷി ചെ​യ്യു​ന്ന നി​ല​മാ​ണെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ രേ​ഖ. ഇ​ത​നു​സ​രി​ച്ച് ഇ​നി പു​തി​യ വീ​ട് നി​ര്‍​മി​ക്കാ​നും പ​ഴ​യ​ത് പു​തു​ക്കി നി​ര്‍​മി​ക്കാ​നും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കാ​നാ​വി​ല്ല.
1934-ലെ ​കാ​ഞ്ഞ​ങ്ങാ​ട് വി​ല്ലേ​ജി​ലെ ഭൂ​പ്ര​കൃ​തി​യ​നു​സ​രി​ച്ചു​ള്ള ഭൂ​മി​യാ​ണ് നി​ല​വി​ലു​ള്ള ഡാ​റ്റ ബാ​ങ്കി​ല്‍ വ​ന്നി​രി​ക്കു​ന്ന​ത്. റെ​യി​ല്‍​പ്പാ​ള​ത്തി​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗം ഏ​താ​ണ്ട് പൂ​ര്‍​ണ​മാ​യും കി​ഴ​ക്ക് ഭാ​ഗം ഭാ​ഗി​ക​മാ​യും നെ​ല്‍​വ​യ​ലു​ക​ളാ​ണെ​ന്നാ​ണ് അ​ടി​യാ​ധാ​ര​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ബി​ല്‍​ഡിം​ഗ് ആ​ക്ട് നി​ല​വി​ലു​ള്ള ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ വീ​ടും മ​റ്റ് ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും മാ​ത്ര​മ​ല്ല കാ​ലി​ത്തൊ​ഴു​ത്തും വീ​ടി​ന് ചു​റ്റു​മ​തി​ലും നി​ര്‍​മി​ക്കാ​ന്‍ പോ​ലും ന​ഗ​ര​സ​ഭ​യി​ല്‍​നി​ന്നു​ള്ള മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങ​ണം. പു​തി​യ വീ​ട് നി​ര്‍​മി​ക്കാ​നും പ​ഴ​യ​ത് പു​ന​ര്‍​നി​ര്‍​മി​ക്കാ​നും അ​നു​മ​തി തേ​ടി​യെ​ത്തു​ന്ന അ​പേ​ക്ഷ​ക​ര്‍ ഭൂ​മി നെ​ല്‍​വ​യ​ല്‍ അ​ല്ലെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൃ​ഷി​ഭ​വ​നി​ല്‍​നി​ന്ന് വാ​ങ്ങി ഹാ​ജ​രാ​ക്കി​യാ​ലേ ന​ഗ​ര​സ​ഭ​യ്ക്ക് അ​നു​മ​തി ന​ല്‍​കാ​നാ​വൂ. ഇ​ത് ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ ക​ട​മ്പ​ക​ളേ​റെ ക​ട​ക്ക​ണം. ഡാ​റ്റാ ബാ​ങ്കി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന പ്ര​ദേ​ശ​ത്ത് വീ​ട് നി​ര്‍​മി​ക്കാ​ന്‍ സ്ഥ​ലം വാ​ങ്ങി​യ ആ​യി​ര​ക്ക​ണ​ക്കി​നു ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ഇ​തു​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്.