ഇ​ന്‍റ​ർ​നെ​റ്റ് കേ​ബി​ളു​ക​ള്‍ ന​ശി​പ്പി​ച്ചു; ഓ​ൺ​ലൈ​ൻ പ​ഠ​നം ത​ട​സ​പ്പെ​ട്ടു
Monday, June 14, 2021 12:45 AM IST
പ​യ്യ​ന്നൂ​ര്‍: കൊ​ക്കാ​നി​ശേ​രി​യി​ലും തൃ​ക്ക​രി​പ്പൂ​രി​ലും സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ബി​എ​സ്എ​ൻ​എ​ൽ ബ്രോ​ഡ് ബാ​ൻ​ഡ് ഇ​ന്‍റ​ർ​നെ​റ്റ് കേ​ബി​ളു​ക​ൾ ന​ശി​പ്പി​ച്ചു. ബി​എ​സ്എ​ന്‍​എ​ല്‍ അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ന്‍ ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് പ​ഠ​നം മു​ട​ങ്ങി​യ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​രാ​തി​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കേ​ബി​ളു​ക​ള്‍ മു​റി​ച്ചി​ട്ട​താ​യി ക​ണ്ടെ​ത്തി​യ​ത്.
കേ​ര​ള​വി​ഷ​ൻ മു​ഖേ​ന ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന ബ്രോ​ഡ്ബാ​ൻ​ഡ് കേ​ബി​ളു​ക​ളും ബി​എ​സ്എ​ന്‍​എ​ലി​ന്‍റെ ഇ​ന്‍റ​ർ​നെ​റ്റ് കേ​ബി​ളു​ക​ളു​മാ​ണ് മു​റി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ കൊ​ക്കാ​നി​ശേ​രി, തൃ​ക്ക​രി​പ്പൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടി​നും മൂ​ന്നി​നു​മി​ട​യി​ലാ​ണ് കേ​ബി​ളു​ക​ള്‍ മു​റി​ച്ച​തെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്