ഐ​ഷാ സു​ല്‍​ത്താ​ന​ക്ക് പി​ന്തു​ണ ഉ​റ​പ്പാ​ക്ക​ണം: എം.​പി.​ ജോ​സ​ഫ്
Monday, June 14, 2021 12:45 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: ല​ക്ഷ​ദ്വീ​പി​ലെ പൊ​തു​സ​മൂ​ഹ​ത്തി​ന് പി​ന്തു​ണ അ​ര്‍​പ്പി​ച്ച​തി​ന്‍റെ പേ​രി​ല്‍ സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക ഐ​ഷാ സു​ല്‍​ത്താ​ന​യ്‌​ക്കെ​തി​രേ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്താ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നീ​ക്ക​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.​പി. ജോ​സ​ഫ് പ്ര​തി​ഷേ​ധി​ച്ചു. മ​ല​യാ​ളി​യു​മാ​യി അ​ഭേ​ദ്യ​ബ​ന്ധ​മു​ള്ള ദ്വീ​പി​ലെ ജ​ന​ത​യു​ടെ ജീ​വി​തം സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ര്‍​ന്നു വ​ന്നി​ട്ടു​ള്ള​ത്. സേ​വ് ല​ക്ഷ​ദ്വീ​പ് മൂ​വ്‌​മെ​ന്‍റി​ല്‍ ജ​നാ​ധി​പ​ത്യ ചേ​രി പൂ​ര്‍​ണ​മാ​യും അ​ണി​നി​ര​ന്ന് പോ​രാ​ട്ട​ത്തി​ല്‍ അ​ന്തി​മ വി​ജ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജില്ലയിൽ 419 പേ​ര്‍​ക്ക്
കോ​വി​ഡ്

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 419 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 11.6. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 564 പേ​ര്‍ കോ​വി​ഡ് മു​ക്ത​രാ​യി. നി​ല​വി​ല്‍ 3744 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 183 ആ​യി ഉ​യ​ര്‍​ന്നു. വീ​ടു​ക​ളി​ല്‍ 20,528 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 767 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 21,295 പേ​രാ​ണ്. പു​തി​യ​താ​യി 1335 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം പു​തി​യ​താ​യി 3491 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. 1920 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 584 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി 468 പേ​ര്‍ പ്ര​വേ​ശി​ക്ക​പ്പെ​ട്ടു.

565 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. 77,527 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 73,166 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി.