സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി സൗ​ക​ര്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Monday, June 14, 2021 12:45 AM IST
പെ​രി​യ: പെ​രി​യ സി​എ​ച്ച്‌​സി​യി​ല്‍ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി സൗ​ക​ര്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മ​ണി​ക​ണ്ഠ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന് നി​വേ​ദ​നം ന​ല്‍​കി.
നി​ല​വി​ല്‍ ആ​വ​ശ്യ​ത്തി​ന് സ്‌​പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ര്‍​മാ​ര്‍ ഇ​ല്ലാ​ത്ത​തും ജീ​വ​ന​ക്കാ​രു​ടെ​യും ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ​യും കു​റ​വും കാ​ര​ണം 24 മ​ണി​ക്കൂ​ര്‍ സേ​വ​നം ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല ഉ​ള്‍​പ്പ​ടെ നി​ര​വ​ധി സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​മു​ള്ള പ്ര​ദേ​ശ​ത്താ​ണ് ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ള്‍​പ്പെ​ടെ പ​തി​നാ​യി​ര​ത്തോ​ളം രോ​ഗി​ക​ള്‍ ഇ​വി​ടെ പ്ര​തി​മാ​സം ചി​കി​ത്സ​യ്‌​ക്കെ​ത്തു​ന്നു​ണ്ട്. താ​ലൂ​ക്കാ​ശു​പ​ത്രി എ​ന്ന നി​ല​യി​ലേ​ക്ക് സി​എ​ച്ച്‌​സി​യെ ഉ​യ​ര്‍​ത്താ​ന്‍ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ ഉ​ള്ള​താ​യാ​ണ് അ​റി​യു​ന്ന​ത്.
ആ​യ​തി​നാ​ല്‍ ഇ​വി​ടെ ഒ​രു സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് നി​ര്‍​മി​ച്ച് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​ഷ്വാ​ലി​റ്റി​യും ട്രോ​മാ​കെ​യ​റും ഉ​ള്‍​പ്പെ​ടെ സ​ജ്ജ​മാ​ക്കി അ​തി​ന​നു​സ​രി​ച്ചു​ള്ള ത​സ്തി​ക​ക​ളും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.