ഹൗ​സ് ബോ​ട്ട് വ്യ​വ​സാ​യം ക​ട്ട​പ്പു​റ​ത്ത്
Sunday, June 13, 2021 2:19 AM IST
നീ​ലേ​ശ്വ​രം: ജി​ല്ല​യു​ടെ ജ​ല​വി​നോ​ദ​സ​ഞ്ചാ​ര രം​ഗ​ത്ത് പു​ത്ത​നു​ണ​ര്‍​വ് പ​ക​ര്‍​ന്ന ഹൗ​സ്ബോ​ട്ട് മേ​ഖ​ല സീ​സ​ണ്‍ കാ​ല​ത്തു​പോ​ലും പ്ര​വ​ര്‍​ത്തി​ക്കാ​നാ​കാ​തെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ല്‍. പ്ര​ള​യ​വും കോ​വി​ഡ് മ​ഹാ​മാ​രി​യു​മാ​ണ് ഹൗ​സ്ബോ​ട്ട് മേ​ഖ​ല​യു​ടെ താ​ളം​തെ​റ്റി​ച്ചി​രി​ക്കു​ന്ന​ത്.

ക​ര​യ്ക്ക് പി​ടി​ച്ചി​ട്ട മീ​നി​നെ​പ്പോ​ലെ ജീ​വി​ക്കാ​നു​ള്ള വ​ഴി​തേ​ടി പി​ട​യു​ക​യാ​ണ് ഇ​വി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളും വ​ഞ്ചി​ക​ളു​ടെ ഉ​ട​മ​ക​ളും. അ​തേ​സ​മ​യം ആ​ദ്യ ലോ​ക്ഡൗ​ണി​ലെ ക​ന​ത്ത ന​ഷ്ട​ത്തി​ല്‍​നി​ന്നു ക​ര​ക​യ​റു​ന്ന​തി​നു സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച സ​ഹാ​യ​ധ​നം ര​ണ്ടാം ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടും ഹൗ​സ് ബോ​ട്ട് ഉ​ട​മ​ക​ള്‍​ക്കു ല​ഭി​ച്ചി​ട്ടി​ല്ല. സ​ര്‍​ക്കാ​ര്‍ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കു​മെ​ന്നു പ​റ​ഞ്ഞി​ട്ട് ഒ​രു​വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും ജി​ല്ല​യെ പാ​ടെ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.

ജി​ല്ല​യു​ടെ പ്ര​ധാ​ന ജ​ല​വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ നീ​ലേ​ശ്വ​രം കോ​ട്ട​പ്പു​റം കേ​ന്ദ്രീ​ക​രി​ച്ച് 28 ഹൗ​സ് ബോ​ട്ടു​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. നൂ​റി​ല്‍​പ​രം തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​തി​നെ ആ​ശ്ര​യി​ച്ചു ജീ​വി​ച്ചി​രു​ന്ന​ത്. ബാ​ങ്ക് വാ​യ്പ​യ​ട​ക്കം എ​ടു​ത്ത് ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ചാ​ണ് ഒ​റ്റ​യ്ക്കും കൂ​ട്ട​മാ​യും പ​ല​രും ഹൗ​സ് ബോ​ട്ട് രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ച്ച​ത്.

കൈ​യി​ലു​ള്ള​തെ​ല്ലാം മു​ട​ക്കി ഇ​തി​ല്‍ പ​ല​രും പു​തി​യ പ്ര​തീ​ക്ഷ​ക​ള്‍ കെ​ട്ടി​പ്പ​ടു​ത്തി. എ​ന്നാ​ല്‍ ര​ണ്ടു​വ​ര്‍​ഷം മു​ന്പ് വ​ന്ന പ്ര​ള​യ​ത്തി​ല്‍ മ​ല​വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ല്‍ ഭൂ​രി​ഭാ​ഗം ഹൗ​സ് ബോ​ട്ടു​ക​ൾ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി എ​ല്ലാം പ​ഴ​യ പ​ടി​യാ​ക്കി വീ​ണ്ടു​മൊ​രു വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്‍റെ വ​സ​ന്ത​കാ​ലം കാ​ത്തു ക​ഴി​യു​മ്പോ​ഴാ​ണ് കോ​വി​ഡ് മ​ഹാ​മാ​രി​യെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ വ​ര്‍​ഷം ലോ​ക്ഡൗ​ണ്‍ ആ​രം​ഭി​ച്ച​ത്.

ആ​ദ്യ​ലോ​ക്ഡൗ​ണി​ല്‍ ത​ന്നെ കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് ഈ ​മേ​ഖ​ല​യ്ക്കു​ണ്ടാ​യ​ത്. നാ​ളു​ക​ളോ​ളം ഹൗ​സ് ബോ​ട്ടു​ക​ൾ ഓ​ടാ​തെ വെ​ള്ള​ത്തി​ല്‍​ക്കി​ട​ന്ന​തി​നാ​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ല​ക്ഷ​ണ​ങ്ങ​ള്‍ മു​ട​ക്കി കേ​ടു​പാ​ടു​ക​ള്‍ തീ​ര്‍​ത്താ​ണ് പ​ല​രും വ​ഞ്ചി​ക​ള്‍ ഇ​റ​ക്കി​യ​ത്.

മൂ​ന്നു​മാ​സം ക​ഴി​ഞ്ഞ് ചെ​റി​യ രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച് പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ണ്ടും അ​ട​ച്ചു​പൂ​ട്ട​ലി​ലേ​ക്ക് കാ​ര്യ​ങ്ങ​ള്‍ എ​ത്തി​യ​ത്. ഇ​നി​യും ഒ​രു വ​ന്‍​തു​ക മു​ട​ക്കാ​തെ ഹൗ​സ് ബോ​ട്ടു​ക​ള്‍ കാ​യ​ല്‍​പ്പ​ര​പ്പി​ല്‍ ഇ​റ​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. ആ​ദ്യ ത​വ​ണ​ത്തെ സ​ഹാ​യം പോ​ലും ല​ഭി​ക്കാ​ത്ത ഉ​ട​മ​ക​ള്‍ ഈ ​പ്ര​തി​സ​ന്ധി​യും എ​ങ്ങ​നെ ത​ര​ണം ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്.

മാ​ര്‍​ച്ച്, ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ലാ​ണ് ഹൗ​സ് ബോ​ട്ടി​ന് സീ​സ​ണ്‍ കാ​ലം. മാ​ര്‍​ച്ച് മാ​സം മാ​ത്ര​മാ​ണ് ഒ​രു​വി​ധം വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ എ​ത്തി​യ​ത്. ഏ​പ്രി​ല്‍ പ​കു​തി​യോ​ടെ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വും കു​റ​ഞ്ഞു. മേ​യി​ൽ നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ എ​ല്ലാ ഹൗ​സ് ബോ​ട്ടു​ക​ളും ക​ട്ട​പ്പു​റ​ത്താ​യി. ഇ​നി​യെ​ങ്ങ​നെ ഈ ​പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യാ​നാ​കു​മെ​ന്ന് ഒ​രു എ​ത്തും പി​ടി​യും കി​ട്ടു​ന്നി​ല്ലെ​ന്ന് ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു.