ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് വിദ്യാർഥികൾക്ക് ടി​വി ന​ല്‍​കി
Saturday, June 12, 2021 12:47 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: ഉ​ദി​നൂ​ര്‍ ത​ടി​യ​ന്‍ കൊ​വ്വ​ല്‍ എ​എ​ല്‍​പി സ്‌​കൂ​ളി​ലെ നാ​ല് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് സ്‌​കൂ​ളി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യാ​യ ഡോ​ക്ട​ര്‍ എ​ല്‍​ഇ​ഡി ടി​വി വാ​ങ്ങി ന​ല്‍​കി. സ്‌​കൂ​ളി​ലെ മു​ന്‍ മു​ഖ്യാ​ധ്യാ​പ​ക​ന്‍ കെ. ​ല​ക്ഷ്മ​ണ​ന്‍റെ മ​ക​ന്‍ തെ​ക്കെ മാ​ണി​യാ​ട്ടെ ഡോ. ​പ്ര​സാ​ദാ​ണ് ടി​വി വാ​ങ്ങി ന​ല്‍​കി​യ​ത്. സ്‌​കൂ​ളി​ല്‍ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ല്‍ കെ. ​ല​ക്ഷ്മ​ണ​നി​ല്‍​നി​ന്നും വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ചേ​ര്‍​ന്ന് ടി​വി ഏ​റ്റു​വാ​ങ്ങി. പ​ട​ന്ന പ​ഞ്ചാ​യ​ത്തം​ഗം പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക വി. ​ല​ളി​ത, ടി. ​അ​രു​ണ്‍​കു​മാ​ര്‍, ടി.​വി. സ​ര​സ്വ​തി, ടി.​വി. ശ്രീ​ജ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.