അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വീ​ട്ടി​ലെ​ത്തി​ച്ചു ന​ല്‍​കാ​ന്‍ സ​പ്ലൈ​കോ​യും
Wednesday, May 12, 2021 1:29 AM IST
കാ​സ​ര്‍​ഗോ​ഡ്: ലോ​ക്ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​പ്ലൈ​കോ കു​ടും​ബ​ശ്രീ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത വി​ല്‍​പ​ന​ശാ​ല​ക​ളി​ല്‍​നി​ന്നും അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വീ​ട്ടി​ലെ​ത്തി​ച്ചു ന​ല്‍​കു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് വാ​ട്ട്സ് ആ​പ്പ് ന​മ്പ​ര്‍ വ​ഴി സാ​ധ​ന​ങ്ങ​ള്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്യാം.

20 കി​ലോ​ഗ്രാം വ​രെ​യു​ള്ള സാ​ധ​ന​ങ്ങ​ള്‍ 10 കി​ലോ മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് എ​ത്തി​ച്ചു ന​ല്‍​കു​ന്ന​ത്. 20 കി​ലോ​ഗ്രാം തൂ​ക്ക​ത്തി​ന് ര​ണ്ട് കി​ലോ​മീ​റ്റ​ർ വ​രെ 40 രൂ​പ​യും ര​ണ്ട് കി​ലോ​മീ​റ്റ​ർ മു​ത​ല്‍ അ​ഞ്ച് കി​ലോ​മീ​റ്റ​ർ വ​രെ 60 രൂ​പ​യും അ​ഞ്ച് കി​ലോ​മീ​റ്റ​ർ മു​ത​ല്‍ 10 കി​ല​മീ​റ്റ​ർ വ​രെ 100 രൂ​പ​യും ഡെ​ലി​വ​റി ചാ​ര്‍​ജ് ഈ​ടാ​ക്കും.

ഫ്രീ ​സെ​യി​ല്‍ സെ​ല്ലിം​ഗ് റേ​റ്റി​ലാ​യി​രി​ക്കും വി​ത​ര​ണം. കാ​സ​ര്‍​ഗോ​ഡ് പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ലെ സ​പ്ലൈ​കോ പീ​പ്പി​ള്‍​സ് ബ​സാ​റി​ല്‍ നി​ന്നും സാ​ധ​ന​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തി​ന് 9447732245 എ​ന്ന വാ​ട്‌​സ് ആ​പ്പ് ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.