സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ രോ​ഗി​ക​ളെ മാ​റ്റി​ത്തു​ട​ങ്ങി
Tuesday, May 11, 2021 1:03 AM IST
കാ​സ​ര്‍​ഗോ​ഡ്: മം​ഗ​ളൂ​രു​വി​ല്‍ നി​ന്നു​ള്ള ഓ​ക്‌​സി​ജ​ന്‍ വ​ര​വ് പൂ​ര്‍​ണ​മാ​യും നി​ല​ച്ച​തോ​ടെ ജി​ല്ല​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളി​ല്‍ ഓ​ക്‌​സി​ജ​ന്‍ ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് രോ​ഗി​ക​ളെ ക​ണ്ണൂ​രി​ലെ​യും മം​ഗ​ളൂ​രു​വി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ലേ​യ്ക്ക് മാ​റ്റി​ത്തു​ട​ങ്ങി. കാ​സ​ര്‍​ഗോ​ഡ് കിം​സ് ആ​ശു​പ​ത്രി​യി​ല്‍ ആ​കെ 24 കോ​വി​ഡ് രോ​ഗി​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ എ​ട്ടു പേ​ര്‍​ക്കാ​ണ് വെ​ന്‍റി​ലേ​റ്റ​ര്‍ ആ​വ​ശ്യ​മു​ള്ള​ത്. ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത​യി​ല്‍ കു​റ​വ് വ​ന്ന​തു​മൂ​ലം മൂ​ന്നു രോ​ഗി​ക​ളെ ഇ​വ​ര്‍ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​യ്ക്ക് മാ​റ്റി. ര​ണ്ടു​പേ​രെ ക​ണ്ണൂ​ര്‍ മിം​സി​ലേ​യ്ക്കും ഒ​രാ​ളെ മം​ഗ​ളൂ​രു യേ​ന​പ്പോ​യ​യി​ലേ​യ്ക്കു​മാ​ണ് മാ​റ്റി​യ​ത്.
ത​ള​ങ്ക​ര മാ​ലി​ക് ദി​നാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യി 25 ബെ​ഡു​ക​ളാ​ണ് നീ​ക്കി​വെ​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും ഇ​വി​ടെ 27 പേ​രെ ചി​കി​ത്സി​ക്കു​ന്നു​ണ്ട്. 12 പേ​ര്‍​ക്ക് ഓ​ക്‌​സി​ജ​ന്‍ ആ​വ​ശ്യ​മു​ണ്ട്. ഇ​വ​ര്‍​ക്കാ​യി പ്ര​തി​ദി​നം 40 ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ളാ​ണ് ആ​വ​ശ്യ​മു​ള്ള​ത്. 12 സി​ലി​ണ്ട​റു​ക​ളെ​ങ്കി​ലും ന​ല്‍​ക​ണ​മെ​ന്ന് ക​ണ്ണൂ​ര്‍ ധ​ര്‍​മ​ട​ത്തെ ബാ​ല്‍​കോ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ആ​റെ​ണ്ണം മാ​ത്ര​മാ​ണ് ഇ​ന്ന​ലെ ല​ഭി​ച്ച​ത്. ഇ​ങ്ങ​നെ എ​ത്ര​നാ​ള്‍ മു​ന്നോ​ട്ടു പോ​കാ​ന്‍ ക​ഴി​യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍.
വി​ഷ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ല​യി​ലെ ഓ​ക്‌​സി​ജ​ന്‍ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഇ​രു​വ​രും ഉ​റ​പ്പു​ന​ല്‍​കി​യ​താ​യും നി​യു​ക്ത ഉ​ദു​മ എം​എ​ല്‍​എ സി.​എ​ച്ച്. കു​ഞ്ഞ​മ്പു അ​റി​യി​ച്ചു.