ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തും മാ​സ്‌​കില്ല; രണ്ടുദിവസത്തിനുള്ളിൽ പി​ടി​യി​ലാ​യ​ത് 1043 പേ​ര്‍
Tuesday, May 11, 2021 1:01 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച് പൊ​തു ഇ​ട​ങ്ങ​ളി​ല്‍ ക​റ​ങ്ങി ന​ട​ന്ന് ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ പി​ടി​യി​ലാ​യ​ത് 1043 പേ​ര്‍.
ലോ​ക്ക് ഡൗ​ണി​ന്‍റെ ആ​ദ്യ ദി​ന​മാ​യ ശ​നി​യാ​ഴ്ച മാ​സ്‌​ക് ഇ​ടാ​തെ ധ​രി​ക്കാ​ത്ത​തി​ന് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത് 545 പേ​രാ​ണ്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റ് 13 പേ​ര്‍​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു. ര​ണ്ടാം​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച 498 പേ​രാ​ണ് മാ​സ്‌​ക് ഇ​ല്ലാ​തെ ന​ട​ന്ന​തി​ന് പി​ടി​യി​ലാ​യ​ത്. മ​റ്റു കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 14 പേ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.
മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലാ​കെ 11,4701 പേ​ര്‍​ക്കെ​തി​രെ​യാ​ണ് ഇ​തു​വ​രെ പോ​ലീ​സ് കേ​സെ​ടു​ത്ത് പി​ഴ ഈ​ടാ​ക്കി​യ​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 12,277 പേ​ര്‍​ക്കെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.