പ​ഞ്ചാ​യ​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് സ​ഹാ​യ​വു​മാ​യി ന​വ​ദ​മ്പ​തി​ക​ള്‍
Sunday, May 9, 2021 12:29 AM IST
പ​ര​പ്പ: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വി​വാ​ഹ​വേ​ദി​യി​ല്‍​നി​ന്നും ഒ​രു കൈ ​സ​ഹാ​യ​വു​മാ​യി ന​വ​ദ​മ്പ​തി​ക​ള്‍. കാ​രാ​ട്ടെ സു​മേ​ഷും മാ​വു​ള്ളാ​ല്‍ സ്വ​ദേ​ശി​നി സു​വ​ര്‍​ണ​യു​മാ​ണ് വി​വാ​ഹ​വേ​ദി​യി​ല്‍​വ​ച്ച് 10,000 രൂ​പ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​വി​യെ ഏ​ല്പി​ച്ച​ത്.

കോ​വി​ഡ് രോ​ഗി​ക​ളെ താ​മ​സി​പ്പി​ക്കു​ന്ന​തി​നാ​യി പ​ര​പ്പ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഒ​രു​ക്കു​ന്ന ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ പി​പി​ഇ കി​റ്റ്, സാ​നി​റ്റൈ​സ​ര്‍, മാ​സ്‌​ക് തു​ട​ങ്ങി​യ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നാ​യാ​ണ് തു​ക ന​ല്കി​യ​ത്. ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​വി. ച​ന്ദ്ര​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ സി.​എ​ച്ച്. അ​ബ്ദു​ള്‍​നാ​സ​ര്‍, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍, ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്രം ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ എ.​ആ​ര്‍. രാ​ജു, വോ​ള​ണ്ടി​യ​ര്‍ കോ​ര്‍ ക​ണ്‍​വീ​ന​ര്‍ ഗി​രീ​ഷ് കാ​രാ​ട്ട് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.