തെക്കിലിലെ ടാ​റ്റാ കോവിഡ് ആ​ശു​പ​ത്രി സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യാ​ക്കും: സി.​എ​ച്ച്‌. കു​ഞ്ഞ​മ്പു
Friday, May 7, 2021 1:16 AM IST
കാ​സ​ർ​ഗോ​ഡ്: ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചും വേ​ണ്ട ഉ​പ​ക​ര​ണ​ങ്ങ​ളെ​ത്തി​ച്ചും തെ​ക്കി​ലി​ലെ ടാ​റ്റാ കോ​വി​ഡ് ആ​ശു​പ​ത്രി സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റാ​ൻ പ​രി​ശ്ര​മി​ക്കു​മെ​ന്ന് സി.​എ​ച്ച്. കു​ഞ്ഞ​ന്പു. കാ​സ​ർ​ഗോ​ഡ് പ്ര​സ്‌ ക്ല​ബ്‌ സം​ഘ​ടി​പ്പി​ച്ച മീ​റ്റ്‌ ദ ​പ്ര​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​രോ​ഗ്യ​മേ​ഖ​ല​യ്‌​ക്ക്‌ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കും. ച​ട്ട​ഞ്ചാ​ലി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ഓ​ക്‌​സി​ജ​ൻ പ്ലാ​ന്‍റ് അ​തി​വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​ട​പെ​ടും. ഉ​ദു​മ​യി​ൽ ടൗ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്‌ പ്ര​ത്യേ​ക വി​ക​സ​നം ന​ട​പ്പാ​ക്കും.
മേ​ൽ​പ്പ​റ​മ്പ്‌, പാ​ല​ക്കു​ന്ന്‌, ബോ​വി​ക്കാ​നം, ഉ​ദു​മ, കു​റ്റി​ക്കോ​ൽ, ച​ട്ട​ഞ്ചാ​ൽ തു​ട​ങ്ങി​യ ടൗ​ണു​ക​ൾ വി​ക​സി​പ്പി​ക്കും. കു​ണ്ടം​കു​ഴി, ബ​ന്ത​ടു​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്ഥ​ല​പ​രി​മി​തി നോ​ക്കി വി​ക​സി​പ്പി​ക്കും. തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ കൊ​ണ്ടു​വ​രും. ഉ​ദു​മ ടെ​ക്‌​സ്‌​റ്റെ​ൽ മി​ൽ വി​ക​സി​പ്പി​ക്കും. പു​തി​യ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ കൊ​ണ്ടു​വ​രും. പെ​രി​യ എ​യ​ർ​സ്‌​ട്രി​പ്പ്‌ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്‌ ടൂ​റി​സം വി​ക​സ​ന​ത്തി​ന്‌ ഗു​ണ​മാ​കും. ബേ​ക്ക​ൽ ടൂ​റി​സം പ​ദ്ധ​തി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തും. ബാ​വി​ക്ക​ര കു​ടി​വെ​ള്ളം ത​ട​യ​ണ പ്ര​ദേ​ശ​ത്തും വ​ലി​യ ടൂ​റി​സം സാ​ധ്യ​ത​യു​ണ്ട്‌.
ജി​ല്ല​യി​ലെ മ​റ്റ്‌ ടൂ​റി​സം പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ടൂ​റി​സം ശൃം​ഖ​ല​യു​ണ്ടാ​ക്കും. ഉ​ദു​മ ഗ​വ. കോ​ള​ജ്‌ ആ​ധു​നി​ക കോ​ഴ്‌​സു​ക​ൾ ആ​രം​ഭി​ച്ച്‌ ശ​ക്തി​പ്പെ​ടു​ത്തും. കാ​സ​ർ​ഗോ​ട്ടെ ഉ​പ്പു​വെ​ള്ള പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച ബാ​വി​ക്ക​ര ത​ട​യ​ണ​യി​ൽ കൂ​ടു​ത​ലു​ള്ള വെ​ള്ളം മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക്‌ കു​ടി​വെ​ള്ള​ത്തി​ന്‌ എ​ത്തി​ക്കാ​ൻ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‌​ക​രി​ക്കും. മു​ളി​യാ​റി​ൽ എ​ൻ​ഡോ​സ​ൾ​ഫാ​ൻ പു​ന​ര​ധി​വാ​സ ഗ്രാ​മം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കും. ബ​ജ​റ്റ്‌, കാ​സ​ർ​ഗോ​ഡ് പാ​ക്കേ​ജ്‌, കി​ഫ്‌​ബി, കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ മു​ഖേ​ന​യു​ള്ള ഫ​ണ്ടു​ക​ൾ സ​മാ​ഹ​രി​ച്ച്‌ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും.
അ​യ്യാ​യി​ര​ത്തോ​ളം വോ​ട്ടി​ന്‌ ജ​യി​ക്കു​മെ​ന്നാ​ണ്‌ ക​രു​തി​യ​ത്‌. എ​ന്നാ​ൽ 13,322 വോ​ട്ടാ​ണ്‌ ഭൂ​രി​പ​ക്ഷം. എ​ൽ​ഡി​എ​ഫ്‌ സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​നം, കെ. ​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ​യും എ​ൽ​ഡി​എ​ഫ്‌ സം​ഘ​ട​നാ സം​വി​ധാ​ന​ത്തി​ന്‍റെ മി​ക​വു​മാ​ണ് ഇ​ത്ര വ​ലി​യ വി​ജ​യ​ത്തി​ന്‌ കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.