മ​ടി​ക്കൈ​യി​ലെ വാ​ഴ​ക്കൃ​ഷി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ല്‍
Friday, May 7, 2021 1:16 AM IST
നീ​ലേ​ശ്വ​രം: ജി​ല്ല​യി​ലെ വാ​ഴ​ക്കൃ​ഷി​യു​ടെ ത​ല​സ്ഥാ​ന​മാ​യ മ​ടി​ക്കൈ​യി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് കാ​ലാ​വ​സ്ഥാ മാ​റ്റ​വും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​കു​ന്നു. വാ​ഴ​ക്ക​ര്‍​ഷ​ക​ര്‍ 2018 ലെ ​ആ​ദ്യ പ്ര​ള​യ​കാ​ല​ത്തി​നു ശേ​ഷം ഇ​തു​വ​രെ സ്വ​ന്തം കാ​ലി​ല്‍ നി​വ​ര്‍​ന്നു​നി​ല്‍​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. കാ​ലം​തെ​റ്റി​യ മ​ഴ​യും കൃ​ഷി​നാ​ശ​വും പി​ന്നെ​യും പ​ല​വ​ട്ടം ആ​വ​ര്‍​ത്തി​ച്ചു. പു​തു​താ​യി ന​ട്ടു​പി​ടി​പ്പി​ച്ച ക​ന്നു​ക​ള്‍ പോ​ലും പെ​ട്ടെ​ന്ന് പെ​യ്ത മ​ഴ​യി​ല്‍ വെ​ള്ളം​ക​യ​റി ചീ​ഞ്ഞു​ന​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. ഇ​തി​നി​ടെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൂ​ടി വ​ന്ന​തോ​ടെ വി​പ​ണി തീ​ര്‍​ത്തും മ​ങ്ങി​യ നി​ല​യി​ലാ​യി.
ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തെ ലോ​ക്ക​ഡൗ​ണ്‍ കാ​ലം അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ വാ​ഴ​ക്കൃ​ഷി​യു​ടെ ന​ടു​വൊ​ടി​ച്ച​താ​യി​രു​ന്നു. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലെ വി​പ​ണി​ക​ളി​ലേ​യ്ക്കൊ​ന്നും വി​ല്‍​പ​ന ന​ട​ക്കാ​താ​യ​തോ​ടെ കി​ട്ടു​ന്ന വി​ല​യ്ക്ക് നാ​ട്ടി​ല്‍​ത​ന്നെ കു​ല​ക​ള്‍ വി​റ്റ​ഴി​ക്കാ​ന്‍ ക​ര്‍​ഷ​ക​ര്‍ നി​ര്‍​ബ​ന്ധി​ത​രാ​യി. സീ​സ​ണ്‍ സ​മ​യ​ങ്ങ​ളി​ല്‍ കി​ലോ​യ്ക്ക് 50 മു​ത​ല്‍ 60 രൂ​പ വ​രെ ല​ഭി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് 20 രൂ​പ മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ​വ​ര്‍​ഷം ല​ഭി​ച്ച​ത്. അ​ന്ന് കി​ലോ​യ്ക്ക് 28 രൂ​പ നി​ര​ക്കി​ല്‍ ഹോ​ര്‍​ട്ടി​കോ​ര്‍​പ് കു​ല​ക​ള്‍ വാ​ങ്ങി​യ​താ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് നേ​രി​യ ആ​ശ്വാ​സ​മാ​യി​രു​ന്ന​ത്.
ഒ​രു വാ​ഴ ന​ട്ടു​വ​ള​ര്‍​ത്തി കു​ല പാ​ക​മാ​കു​മ്പോ​ഴേ​ക്ക് ചു​രു​ങ്ങി​യ​ത് 250 മു​ത​ല്‍ 300 രൂ​പ വ​രെ ക​ര്‍​ഷ​ക​ര്‍​ക്ക് ചെ​ല​വാ​കു​ന്നു​ണ്ട്. കാ​ലം​തെ​റ്റി​യ കാ​ലാ​വ​സ്ഥ മൂ​ലം കു​ല​ക​ളു​ടെ വ​ലി​പ്പ​വും തൂ​ക്ക​വും ചു​രു​ങ്ങു​ക​യും അ​തി​നൊ​പ്പം വി​ല കു​റ​യു​ക​യും ചെ​യ്ത​തോ​ടെ നാ​മ​മാ​ത്ര​മാ​യ ലാ​ഭം പോ​ലും ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. 2018-19 സാ​മ്പ​ത്തി​ക​വ​ര്‍​ഷം വി​എ​ഫ്പി​സി​കെ വ​ഴി 2.34 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വാ​ണ് മ​ടി​ക്കൈ​യി​ല്‍ ല​ഭി​ച്ച​ത്. എ​ന്നാ​ല്‍ കോ​വി​ഡ് പി​ടി​മു​റു​ക്കി​യ ക​ഴി​ഞ്ഞ വ​ര്‍​ഷം അ​ത് 99 ല​ക്ഷം രൂ​പ​യാ​യി ചു​രു​ങ്ങി.
മേ​യ് അ​വ​സാ​ന​വും മ​ഴ​ക്കാ​ലം ശ​ക്തി​പ്രാ​പി​ക്കു​ന്ന​തി​നു മു​മ്പ് ജൂ​ണി​ലു​മാ​യി വി​ള​വെ​ടു​ക്കാ​വു​ന്ന വി​ധ​ത്തി​ലാ​ണ് മി​ക്ക തോ​ട്ട​ങ്ങ​ളി​ലും കു​ല​ക​ളു​ള്ള​ത്. കാ​ലം​തെ​റ്റി ക​ന​ത്ത മ​ഴ പെ​യ്താ​ല്‍ ഒ​രു​പ​ക്ഷേ ഇ​വ നേ​ര​ത്തേ വെ​ട്ടി​യെ​ടു​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യും ഉ​ണ്ടാ​യേ​ക്കാം. ഈ ​കാ​ല​ത്ത് വീ​ണ്ടും ലോ​ക്ഡൗ​ണ്‍ വ​ന്നാ​ല്‍ ഇ​നി എ​ന്തു​ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഇ​പ്പോ​ള്‍ ക​ര്‍​ഷ​ക​ര്‍. ലോ​ക്ക​ഡൗ​ണ്‍ ക​ഴി​ഞ്ഞാ​ലും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​ര്‍​ന്നു​പോ​യാ​ല്‍ വി​പ​ണി ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തേ​തു​പോ​ലെ ത​ന്നെ​യാ​കും. അ​ങ്ങ​നെ​യാ​യാ​ല്‍ ഇ​നി അ​ടു​ത്ത​വ​ര്‍​ഷം വാ​ഴ​ക്കൃ​ഷി തു​ട​ര്‍​ന്നു​പോ​കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​കും മി​ക്ക ക​ര്‍​ഷ​ക​രും. അ​തി​നു​മു​മ്പാ​യി വി​എ​പ്പി​സി​കെ​യും ഹോ​ര്‍​ട്ടി​കോ​ര്‍​പ്പും അ​ട​ക്ക​മു​ള്ള സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളു​ടെ ഇ​ട​പെ​ട​ല്‍ ഇ​വി​ടെ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് അ​വ​രു​ടെ ഏ​ക ആ​വ​ശ്യം.