കോ​വി​ഡ് ബാ​ധി​ച്ച് ക​രാ​റു​കാ​ര​ൻ മ​രി​ച്ചു
Thursday, May 6, 2021 10:23 PM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് ബാ​ധി​ച്ച് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചെ​ങ്ക​ള​യി​ലെ ക​രാ​റു​കാ​ര​ൻ മ​രി​ച്ചു. ജ​ല​അ​ഥോ​റി​റ്റി ക​രാ​റു​കാ​ര​നാ​യ ചെ​ങ്ക​ള ബി​കെ പാ​റ​യി​ലെ ബി.​അ​ബ്ദു​ള്ള(51)​യാ​ണു മ​രി​ച്ച​ത്. നാ​ലു ദി​വ​സം മു​ന്പാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം. പ​രേ​ത​നാ​യ ചോ​പ്പ​ലം അ​ബ്ദു​ൾ റ​ഹ്മാ​ൻ ഹാ​ജി​യു​ടെ​യും മ​റി​യു​മ്മ​യു​ടെ​യും മ​ക​നാ​ണ്. മാ​താ​വ് 20 ദി​വ​സം മു​ന്പാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: താ​ഹി​റ. മ​ക്ക​ൾ: സി​നാ​ൻ(​ബി​ബി​എം വി​ദ്യാ​ർ​ഥി, ല​ണ്ട​ൻ), ഷാ​നി​ൽ മു​ഹ​മ്മ​ദ്, ഷാ​ഹു​ൽ (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ്കു​ഞ്ഞി, ബീ​ഫാ​ത്തി​മ, ഷ​ഫി​യ, സ​ഫി​യ.