ബി​ജെ​പി പ​ണ​മൊ​ഴു​ക്കി​യി​ട്ടും മ​തേ​ത​ര​വി​ശ്വാ​സി​ക​ള്‍ കൈ​വെ​ടി​ഞ്ഞി​ല്ല: എ.​കെ.​എം. അ​ഷ്‌​റ​ഫ്
Thursday, May 6, 2021 12:53 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നു​ള്ള മ​ന്ത്രി​മാ​രും എം​എ​ല്‍​എ​മാ​രു​മ​ട​ക്ക​മു​ള്ള ബി​ജെ​പി നേ​താ​ക്ക​ള്‍ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ ത​മ്പ​ടി​ച്ച് പ​ണ​മൊ​ഴു​ക്കി​യി​ട്ടും മ​തേ​ത​ര വി​ശ്വാ​സി​ക​ള്‍ ത​നി​ക്കൊ​പ്പം നി​ന്ന​തു​കൊ​ണ്ടാ​ണ് വി​ജ​യം നേ​ടാ​ന്‍ സാ​ധി​ച്ച​തെ​ന്ന് മ​ഞ്ചേ​ശ്വ​ര​ത്ത് വി​ജ​യി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ.​കെ.​എം. അ​ഷ്‌​റ​ഫ് പ​റ​ഞ്ഞു. കാ​സ​ര്‍​ഗോ​ഡ് പ്ര​സ് ക്ല​ബി​ന്‍റെ മീ​റ്റ് ദ ​പ്ര​സി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ക്കാ​രു​ടേ​തു​ള്‍​പ്പെ​ടെ​യു​ള്ള വീ​ടു​ക​ളി​ലും ക്വാ​ര്‍​ട്ടേ​ഴ്‌​സു​ക​ളി​ലും ബി​ജെ​പി നേ​താ​ക്ക​ള്‍ 1000 രൂ​പ​യും കി​റ്റും ന​ല്‍​കി സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്ന​താ​യി അ​ഷ്‌​റ​ഫ് ആ​രോ​പി​ച്ചു. ഇ​നി​യും മു​സ്‌​ലിം സ്ഥാ​നാ​ര്‍​ഥി ജ​യി​ക്ക​രു​തെ​ന്നു പ​റ​ഞ്ഞ് വ​ലി​യ തോ​തി​ല്‍ വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണ​മു​ണ്ടാ​ക്കാ​നും ശ്ര​മി​ച്ചു. ഇ​തി​നി​ട​യി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി.​വി. ര​മേ​ശ​ന്‍ ന്യൂ​ന​പ​ക്ഷ മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തി​യ​തും ബി​ജെ​പി​ക്ക് ഗു​ണ​ക​ര​മാ​യി. എ​ന്നാ​ല്‍ ഇ​തെ​ല്ലാം മ​റി​ക​ട​ന്ന് ജ​നാ​ധി​പ​ത്യ മ​തേ​ത​ര വി​ശ്വാ​സി​ക​ള്‍ ത​നി​ക്കൊ​പ്പം നി​ന്ന​തു​കൊ​ണ്ടാ​ണ് ചെ​റി​യ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണെ​ങ്കി​ലും ജ​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്.
ത​നി​ക്കെ​തി​രേ അ​പ​ര​നാ​യി മ​ത്സ​രി​ക്കാ​നാ​യി അ​ഷ്‌​റ​ഫ് എ​ന്നു പേ​രു​ള്ള പ​ല​രേ​യും ബി​ജെ​പി സ​മീ​പി​ച്ചി​രു​ന്നു. ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​യി എ​സ്ഡി​പി​ഐ അ​ട​ക്ക​മു​ള്ള വി​ഭാ​ഗ​ങ്ങ​ള്‍ ത​നി​ക്ക് വോ​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ടാ​കാ​മെ​ന്നും അ​ഷ്‌​റ​ഫ് പ​റ​ഞ്ഞു.