മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ളും തു​റ​ക്കാ​ന​നു​വ​ദി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി
Thursday, May 6, 2021 12:53 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പേ​രി​ല്‍ വ്യാ​പാ​ര മേ​ഖ​ല​യെ മാ​ത്രം ല​ക്ഷ്യം വെ​ച്ച് ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ജീ​വി​തോ​പാ​ധി​ക്ക് വേ​ണ്ടി ക​ച്ച​വ​ടം ന​ട​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ ന​ട്ടെ​ല്ലൊ​ടി​ക്കു​മെ​ന്ന് ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.
ലോ​ക്ഡൗ​ണ്‍ മൂ​ലം നേ​ര​ത്തേ ത​ന്നെ നാ​ശോ​ന്മു​ഖ​മാ​യ വ്യാ​പാ​ര​മേ​ഖ​ല​യി​ല്‍ നാ​മ​മാ​ത്ര​മാ​യ ഉ​യി​ര്‍​ത്തെ​ഴു​ന്നേ​ല്‍​പി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​യ സ​മ​യ​ത്താ​ണ് വീ​ണ്ടും ലോ​ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​ത്. പെ​രു​ന്നാ​ള്‍ വി​പ​ണി ല​ക്ഷ്യ​മി​ട്ട് ക​ടം വാ​ങ്ങി​യും മ​റ്റും സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ച് സ്റ്റോ​ക്ക് ചെ​യ്തി​രു​ന്ന ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് ഇ​ത് താ​ങ്ങാ​നാ​കി​ല്ല. ഈ ​സീ​സ​ണ്‍ കൂ​ടി ന​ഷ്ട​പ്പെ​ട്ടാ​ല്‍ ഇ​വ​രി​ല്‍ പ​ല​രും വ്യാ​പാ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ത​ന്നെ നി​ര്‍​ബ​ന്ധി​ത​രാ​കും. ചി​ല​രെ​ങ്കി​ലും ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു​പോ​ലും നീ​ങ്ങി​യേ​ക്കാ​മെ​ന്ന് ഏ​കോ​പ​ന​സ​മി​തി നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.
സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം ദീ​ര്‍​ഘി​പ്പി​ച്ചാ​ല്‍ ആ​ള്‍​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​കും. ഒ​റ്റ, ഇ​ര​ട്ട ന​മ്പ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ഒ​ന്നി​ട​വി​ട്ട ദി​വ​സം ഓ​ടാ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന​തു പോ​ലെ ആ​ഴ്ച​യി​ല്‍ ര​ണ്ടോ മൂ​ന്നോ ദി​വ​സം എ​ല്ലാ ക​ട​ക​ള്‍​ക്കും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള അ​നു​മ​തി​യെ​ങ്കി​ലും ന​ല്‍​ക​ണ​മെ​ന്ന് അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി, ചീ​ഫ് സെ​ക്ര​ട്ട​റി, എം​പി, ജി​ല്ല​യി​ല്‍​നി​ന്നും പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം​എ​ല്‍​എ​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യ​താ​യി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് അ​റി​യി​ച്ചു.