മാ​സ്‌​കി​നെ മ​റ​ക്ക​ല്ലേ...
Wednesday, May 5, 2021 12:55 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​മ്പോ​ഴും ജാ​ഗ്ര​ത കൈ​വി​ട്ട് ജ​ന​ങ്ങ​ള്‍. മാ​സ്‌​ക് ധ​രി​ക്കാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യു​മെ​ല്ലാം കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ക്കു​ക​യാ​ണ് ജി​ല്ല​യി​ലെ ന​ല്ലൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ളു​മെ​ന്നാ​ണ് ദി​നം​പ്ര​തി ജി​ല്ല​യി​ല്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന കേ​സു​ക​ളു​ടെ ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്ന​ത്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ മാ​സ്‌​ക് ധ​രി​ക്കാ​തെ ക​റ​ങ്ങി ന​ട​ന്ന 11,0117 പേ​ര്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് പി​ഴ ചു​മ​ത്തി​യ​ത്.
കോ​വി​ഡ് നി​ര്‍​ദേ​ശ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 12,215 പേ​ര്‍​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു. മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന് പ്ര​തി​ദി​നം ശ​രാ​ശ​രി 500 പേ​ര്‍​ക്കെ​തി​രെ​യെ​ങ്കി​ലും കേ​സെ​ടു​ക്കു​ന്നു​ണ്ട്.
ജി​ല്ല​യി​ല്‍ കോ​വി​ഡ് പി​ടി​പെ​ട്ട​വ​രു​ടെ എ​ണ്ണം അ​ര​ല​ക്ഷം പി​ന്നി​ട്ടു. പ്ര​തി​ദി​നം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ആ​യി​ര​ത്തി​ന് മു​ക​ളി​ലാ​ണ്. വ​ലി​യൊ​രു പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു പോ​കു​മ്പോ​ഴും ആ​ളു​ക​ള്‍ വേ​ണ്ട​ത്ര ജാ​ഗ്ര​ത കാ​ണി​ക്കു​ന്നി​ല്ലെ​ന്ന​ത് വ​ലി​യൊ​രാ​പ​ത്തി​ലേ​ക്ക് ജി​ല്ല​യെ എ​ത്തി​ക്കും.
വോ​ട്ടെ​ണ്ണ​ല്‍ ദി​ന​മാ​യ മേ​യ് ര​ണ്ടി​ന് 895 പേ​ര്‍​ക്കെ​തി​രെ​യാ​ണ് മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന് കേ​സെ​ടു​ത്ത​ത്. മേ​യ് ഒ​ന്നി​ന് 665 പേ​ര്‍​ക്കെ​തി​രെ​യും മേ​യ് മൂ​ന്നി​ന് 276 പേ​ര്‍​ക്കെ​തി​രെ​യും കെ​സെ​ടു​ത്തു.