ഓ​ട്ട​ത്തി​നി​ടെ ഗു​ഡ്സ് ഓ​ട്ടോ​യ്ക്ക് തീ​പി​ടി​ച്ചു
Wednesday, May 5, 2021 12:53 AM IST
പ​ഴ​യ​ങ്ങാ​ടി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ​യ്ക്ക് തീ​പി​ടി​ച്ചു. ഡ്രൈ​വ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു പ​ന്ത്ര​ണ്ടോ​ടെ പ​ഴ​യ​ങ്ങാ​ടി താ​വം പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള റോ​ഡി​ലാ​ണ് സം​ഭ​വം.
വെ​ങ്ങ​ര ചെ​മ്പ​ല്ലി​ക്കു​ണ്ട് സ്വ​ദേ​ശി​യാ​യ കാ​നാ​യി​ക്കാ​ര​ൻ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ കെ​എ​ൽ 13 വി 5879 ​ന​ന്പ​ർ ഗു​ഡ്സി​നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. എ​ൻ​ജി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ൾ വാ​ഹ​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ൽ ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ട്ടു.​
വാ​ഹ​നം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. താ​വ​ത്തെ വ​ർ​ക്ക് ഷോ​പ്പി​ൽ നി​ന്നും വാ​ഹ​ന​ത്തി​ന്‍റെ ഇ​ല​ക്‌​ട്രി​ക്ക് ജോ​ലി ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു.