മാ​ലി​ന്യം തി​രി​ച്ചെ​ടു​പ്പി​ച്ചു
Wednesday, May 5, 2021 12:53 AM IST
കൊ​ന്ന​ക്കാ​ട്: വാ​ട്ട്സ് ആ​പ്പ് കൂ​ട്ടാ​യ്മയായ ​സ്റ്റാ​ർ മു​ട്ടോം​ക​ട​വിന്‍റെ അ​വ​സ​രോ​ചി​ത ഇ​ട​പ്പെ​ട​ലി​ലൂ​ടെ നെ​ല്ലി​ത്ത​ട്ട് റോ​ഡ​രി​കി​ൽ ത​ള്ളി​യ മാ​ലി​ന്യം തി​രി​ച്ചെ​ടു​പ്പി​ച്ചു. മാ​ലി​ന്യം പ​രി​ശോ​ധി​ച്ച് അ​തി​ൽ​നി​ന്നും ക​ട​യു​ടെ ബി​ൽ ക​ണ്ടെ​ത്തി​യാ​ണ് മാ​ലി​ന്യം ത​ള്ളി​യ​വ​രെ തി​രി​ച്ച​റി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം മാ​ലി​ന്യ​ത്തി​ൽ​നി​ന്നും ക​ണ്ടെ​ത്തി​യ ബി​ല്ലി​ലെ ഫോ​ൺ ന​മ്പ​റി​ൽ വി​ളി​ച്ച് മാ​ലി​ന്യം തി​രി​ച്ചെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പു​ല​ർ​ച്ച​യ്ക്കു മു​ന്പേ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി ആ​ളു​ക​ളെ അ​യ​ച്ച് മാ​ലി​ന്യം തി​രി​കെ വാ​രി​ക്കൊ​ണ്ടു പോ​യി.
വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​വി. പ്ര​മോ​ദ്, ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ്, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. മ​ല​യോ​ര​ത്ത് പ​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​ണ്. എ​ന്നാ​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​ന്നി​ല്ല. പ്ലാ​ച്ചി​ക്ക​ര വ​ന​ത്തി​നു​ള്ളി​ൽ പ​തി​വാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യാ​ൻ ഇ​നി​യും സാ​ധി​ച്ചി​ട്ടി​ല്ല.‌‌