ഡൊ​മി​സിലി​യ​റി കെയർ സെ​ന്‍റ​ർ ആ​രം​ഭി​ച്ചു
Wednesday, May 5, 2021 12:53 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ​ക​ണ്ടം ജി​യു​പി സ്കൂ​ളി​ൽ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​ർ ആ​രം​ഭി​ച്ചു. മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തും എ​ന്നാ​ൽ വീ​ടു​ക​ളി​ൽ താ​മ​സി​ക്കാ​ൻ അ​സൗ​ക​ര്യ​വു​മു​ള്ള കോ​വി​ഡ് രോ​ഗി​ക​ളെ​യാ​ണ് ഡോ​മി​സൈ​ലി​യ​റി കെ​യ​ർ സെ​ന്‍റ​റി​ൽ പാ​ർ​പ്പി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം 10 രോ​ഗി​ക​ൾ അ​വി​ടെ താ​മ​സി​ക്കു​ക​യാ​ണ്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ വെ​ള്ളി​ക്കോ​ത്ത് മ​ഹാ​ക​വി പി. ​സ്മാ​ര​ക വെ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും രാ​വ​ണീ​ശ്വ​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ഡൊ​മി​സൈ​ലി​യ​റി കെ​യ​ർ സെ​ന്‍റ​ർ ആ​രം​ഭി​ക്കാ​നും തീ​രു​മാ​നി​ച്ചു.