ഒാർമിക്കാൻ
Sunday, April 18, 2021 12:32 AM IST
കെ ​ടെ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ്
പ​രി​ശോ​ധ​ന 22 മു​ത​ൽ
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ നി​ന്നും 2020 ഡി​സം​ബ​റി​ൽ കെ ​ടെ​റ്റ് പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ഏ​പ്രി​ൽ 22 മു​ത​ൽ 26 വ​രെ തീ​യ​തി​ക​ളി​ൽ ന​ട​ത്തും.
പി​ക്ക് അ​പ് വാ​ഹ​ന​ത്തി​ന് ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ലെ കു​ടു​ബ​ശ്രീ ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽ നി​ന്നും ക​ട​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന അ​ജൈ​വ മാ​ലി​ന്യം ട്ര​ഞ്ചിം​ഗ് ഗ്രൗ​ണ്ടി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി പി​ക്ക്അ​പ് വാ​ഹ​ന​ത്തി​ന് ട്രി​പ് അ​ടി​സ്ഥാ​ന​ത്തി​ൽ ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു. ക്വ​ട്ടേ​ഷ​നു​ക​ൾ ഏ​പ്രി​ൽ 28 ന് ​മു​മ്പാ​യി ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ക്ക​ണം. ഫോ​ൺ: 9495180044.
ഇ-​ഗ്രാ​ന്‍റ്സ് ഓ​ൺ​ലൈ​ൻ അ​ദാ​ല​ത്ത്
കാ​സ​ർ​ഗോ​ഡ്: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് മു​ഖേ​ന വി​ത​ര​ണം ചെ​യ്യു​ന്ന ഇ-​ഗ്രാ​ന്‍റ്സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ശ​യ​നി​വാ​ര​ണ​ങ്ങ​ൾ​ക്കാ​യു​ള്ള അ​ദാ​ല​ത്ത് ഏ​പ്രി​ൽ 19 മു​ത​ൽ 29 വ​രെ ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04994 256162 എ​ന്ന ന​ന്പ​റി​ലോ [email protected] എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ ബ​ന്ധ​പ്പെ​ടാം.
ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ൽ ക​രാ​ർ
നി​യ​മ​നം
കാ​സ​ർ​ഗോ​ഡ്: വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ൽ സം​യോ​ജി​ത ശി​ശു​സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ലേ​ക്ക് ശ​ര​ണ ബാ​ല്യം റെ​സ്‌​ക്യൂ ഓ​ഫീ​സ​ർ, ഒ​ആ​ർ​സി പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​ക​ളി​ലേ​ക്ക് ഒ​രു​വ​ർ​ഷ​ത്തേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും ഇ​ന്‍റ​ർ​വ്യു​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം.
അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നും എം​എ​സ്ഡ​ബ്ല്യു/​ബി​എ​ഡ് അ​ല്ലെ​ങ്കി​ൽ ബി​രു​ദ​വും ഒ​ആ​ർ​സി പോ​ലു​ള്ള പ​ദ്ധ​തി​ക​ളി​ൽ മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വു​മു​ള്ള​വ​ർ​ക്ക് ഒ​ആ​ർ​സി പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യം ഏ​പ്രി​ൽ ഒ​ന്നി​ന് 40 വ​യ​സ് ക​വി​യ​രു​ത്. പ്ര​തി​മാ​സ ശ​മ്പ​ളം 21,850 രൂ​പ. അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും എം​എ​സ്ഡ​ബ്ല്യു യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ശ​ര​ണ ബാ​ല്യം റെ​സ്‌​ക്യൂ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യം ഏ​പ്രി​ൽ ഒ​ന്നി​ന് 30 വ​യ​സ് ക​വി​യ​രു​ത്. പ്ര​തി​മാ​സ​ശ​മ്പ​ളം 18,000 രൂ​പ. അ​പേ​ക്ഷാ​ഫോ​റം http://wcd.kerala.gov.in/ എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഫോ​ൺ: 04994 256990.