ബാ​രാ​പോ​ളി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​നം നി​ല​ച്ചു
Saturday, April 17, 2021 1:13 AM IST
ഇ​രി​ട്ടി : പു​ഴ​യി​ലെ നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തോ​ടെ ബാ​രാ​പോ​ൾ മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യി​ലെ വൈ​ദ്യു​തി ഉ​ത്പാ​ദ​നം നി​ല​ച്ചു. സോ​ളാ​ർ പ​ദ്ധ​തി​യി​ലൂ​ടെ പ്ര​തി​ദി​നം 15,000 യൂ​ണി​റ്റ് വൈ​ദ്യു​തി​യാ​ണ് ഇ​പ്പോ​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ ആ​ദ്യ മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യാ​യ ബാ​രാ​പോ​ളി​ൽ ഈ ​സീ​സ​ണി​ൽ 28.68 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ച് വി​ത​ര​ണം ചെ​യ്യാ​ൻ സാ​ധി​ച്ചു. കാ​ല​വ​ർ​ഷ​ത്തി​ലെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​വും ഒ​രു ജ​ന​റേ​റ്റ​റി​ന്‍റെ സാ​ങ്കേ​തി​ക ത​ക​രാ​റു​മാ​ണ് ഉ​ത്പാ​ദ​നം കു​റ​യാ​ൻ കാ​ര​ണ​മാ​യ​ത്. 36 മെ​ഗാ​വാ​ട്ട് സ്ഥാ​പി​ത​ശേ​ഷി​യു​ള്ള പ​ദ്ധ​തി​യി​ൽ​നി​ന്ന് 2017-18 വ​ർ​ഷ കാ​ല​യ​ള​വി​ൽ ഏ​റ്റ​വും കൂ​ടി​യ ഉ​ത്പാ​ദ​ന​മാ​യി 40.5 യൂ​ണി​റ്റാ​ണ് വൈ​ദ്യു​തി ല​ഭി​ച്ച​ത്. മൂ​ന്ന് ജ​ന​റേ​റ്റ​റു​ക​ളും പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യാ​ൽ ഈ ​നേ​ട്ടം നി​ല​നി​ർ​ത്താ​നാ​കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ജ​ല​ല​ഭ്യ​ത ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും 365 ദി​വ​സ​വും വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ക​നാ​ലി​ന് മു​ക​ളി​ലൂ​ടെ സ്ഥാ​പി​ച്ച 4.3 മെ​ഗാ​വാ​ട്ട് സ്ഥാ​പി​ത​ശേ​ഷി​യു​ള്ള സോ​ളാ​ർ പാ​ന​ലു​ക​ളി​ൽ​നി​ന്ന് പ്ര​തി​ദി​നം 15,000 യൂ​ണി​റ്റ് വൈ​ദ്യു​തി​യും ഇ​പ്പോ​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ​നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി കു​ന്നോ​ത്ത് സ​ബ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചാ​ണ് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. പു​ഴ​യി​ലെ നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തോ​ടെ പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. പെ​ൻ സ്റ്റോ​ക്ക് പൈ​പ്പി​ന് സ​മീ​പ​ത്താ​യി അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ളും മ​ണ്ണും ചെ​ളി​യും ഉ​ൾ​പ്പെ​ടെ നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി​യും ഇ​തോ​ടൊ​പ്പം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​മ്പി​ലൂ​ടെ​യു​ള്ള ക​നാ​ലി​ലെ ചോ​ർ​ച്ച ഇ​നി​യും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നി​ശ്ചി​ത ഭൂ​മി കെ​എ​സ്ഇ​ബി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.