കൂ​ത്തു​പ​റ​ന്പ് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
Saturday, April 17, 2021 1:13 AM IST
കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് ന​ട​ക്കും. കൂ​ത്തു​പ​റ​മ്പ് സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പ് രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പി​ക്കും. വോ​ട്ട​ർ​മാ​ർ​ക്ക് കോ​വി​ഡ് ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്താ​നാ​യി പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും കൂ​ത്തു​പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് പോ​സി​റ്റീ​വാ​യ വോ​ട്ട​ർ​മാ​ർ​ക്ക് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മു​ത​ൽ നാ​ലു​വ​രെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം. നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് മാ​ത്ര​മേ വോ​ട്ട​ർ​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ പാ​ടു​ള്ളൂ​വെ​ന്നും മു​ഴു​വ​ൻ പേ​രും ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം മാ​ത്ര​മേ ബൂ​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്നും വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു.
അ​തേ​സ​മ​യം, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം നി​ല​നി​ൽ​ക്കേ സ​ഹ​ക​ര​ണ​സം​ഘം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്ന ച​ട്ടം ലം​ഘി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ച് ആ​റാ​യി​ര​ത്തോ​ളം വോ​ട്ട​ർ​മാ​രെ പ​ങ്കെ​ടു​പ്പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.