ജില്ലയിൽ ഇന്ന് 643 പേ​ര്‍​ക്ക് കോ​വി​ഡ്, 537 പേർ രോഗമുക്തർ
Saturday, April 17, 2021 1:12 AM IST
കാ​സ​ർ​ഗോ​ഡ്:​ജി​ല്ല​യി​ല്‍ 643 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. 537 പേ​ർ രോ​ഗ​മു​ക്ത​രാ​യി. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം രോ​ഗ​ബാ​ധി​ത​ർ. 85 പേ​ർ​ക്കാ​ണ് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. സ​മീ​പ പ​ഞ്ചാ​യ​ത്താ​യ അ​ജാ​നൂ​രി​ൽ 30 ഉം ​നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ൽ 28 ഉം ​പേ​ർ പോ​സി​റ്റീ​വാ​യി. ചെ​മ്മ​നാ​ട്-45, ചെ​റു​വ​ത്തൂ​ർ-38, ബ​ളാ​ൽ, തൃ​ക്ക​രി​പ്പൂ​ർ-32, ക​യ്യൂ​ർ-​ചീ​മേ​നി-29, ഉ​ദു​മ-28, ബേ​ഡ​ഡു​ക്ക-25, പി​ലി​ക്കോ​ട്-23, കി​നാ​നൂ​ർ-​ക​രി​ന്ത​ളം-20, ചെ​ങ്ക​ള, മ​ധൂ​ർ-19, പ​ള്ളി​ക്ക​ര-17, വെ​സ്റ്റ‍് എ​ളേ​രി, പ​ട​ന്ന-15, കോ​ടോം-​ബേ​ളൂ​ർ-14, മ​ടി​ക്കൈ-13, മം​ഗ​ൽ​പാ​ടി-12, കു​റ്റി​ക്കോ​ൽ, പു​ല്ലൂ​ർ-​പെ​രി​യ-11, ഈ​സ്റ്റ് എ​ളേ​രി-10 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം.
നി​ല​വി​ല്‍ 3461 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. വീ​ടു​ക​ളി​ല്‍ 8,434 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 654 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 9,088 പേ​രാ​ണ്. പു​തി​യ​താ​യി 342 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 470 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 788 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. 163 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. 36,417 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.