ന​ർ​ക്കി​ല​ക്കാ​ട് ആ​ശു​പ​ത്രി​യി​ൽ വാ​ക്സി​നേ​ഷ​ന് വി​പു​ല​മാ​യ സൗ​ക​ര്യം
Saturday, April 17, 2021 1:10 AM IST
ന​ർ​ക്കി​ല​ക്കാ​ട്: ന​ർ​ക്കി​ല​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ വാ​ക്സി​നേ​ഷ​ന് വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ര​ണ്ടാം​ത​രം​ഗ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ലൂ​ടെ രാ​ജ്യം ക​ട​ന്നു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കാ​ൻ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും ത​യാ​റാ​യി​രി​ക്ക​ണ​മെ​ന്നും അ​തി​നു​വേ​ണ്ടി​യാ​ണ് എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഒ​രു​ക്കു​ന്ന​തെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷ​മീ​ർ അ​റി​യി​ച്ചു.
വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട എ​ല്ലാ​വ​രും ആ​ധാ​ർ കാ​ർ​ഡു​മാ​യി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ എ​ത്തു​ക​യും വ​ള​രെ സു​ര​ക്ഷ​യോ​ടെ വാ​ക്സി​ൻ സ്വീ​ക​രി​ച്ച് അ​ര​മ​ണി​ക്കൂ​ർ വി​ശ്ര​മി​ച്ച​ശേ​ഷം വീ​ട്ടി​ൽ പോ​കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സേ​വ​ന സ​ന്ന​ദ്ധ​രാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഇ​തി​നു​വേ​ണ്ടി സ​ദാ​സ​മ​യ​വും ത​യാ​റാ​യി നി​ൽ​ക്കു​ന്നു. ഇ​നി​യും വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട പ​രി​ധി​യി​ൽ ഉ​ള്ള​വ​ർ എ​ത്ര​യും വേ​ഗം എ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.