ക​തി​രൂ​ർ നാ​ലാം​മൈ​ലി​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ സ്‌​ഫോ​ട​നം: യു​വാ​വി​ന്‍റെ ഇ​രു കൈ​പ്പ​ത്തി​ക​ളും ത​ക​ർ​ന്നു
Friday, April 16, 2021 12:27 AM IST
കൂ​ത്തു​പ​റ​മ്പ്: ക​തി​രൂ​ർ നാ​ലാം​മൈ​ലി​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ യു​വാ​വി​ന്‍റെ ഇ​രു കൈ​പ്പ​ത്തി​ക​ളും ത​ക​ർ​ന്നു. സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ പ​റ​മ്പ​ത്ത് വീ​ട്ടി​ൽ നി​ജേ​ഷ് എ​ന്ന മാ​രി​മു​ത്തു (38)വി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.
ഇ​രു​കൈ​പ്പ​ത്തി​ക​ളും ത​ക​ർ​ന്ന​നി​ല​യി​ൽ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ഇ​യാ​ളെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നാ​ലാം മൈ​ൽ ഹെ​ൽ​ത്ത് സെ​ന്‍റ​റി​നു സ​മീ​പം ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ സ്ഫോ​ട​ന​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു​വെ​ന്നും സം​ഭ​വ​ത്തി​ൽ ആ​റു​പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെന്ന വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ക​തി​രൂ​ർ പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം അ​നു​ഭാ​വി എ​സ്.​വി​നു ( 42) വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളെ ത​ല​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി​നു സ​മീ​പം വ​ച്ചാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്.
മാ​ലി​ന്യം നിക്ഷേപിക്കുന്ന ടാ​ങ്കി​ൽ കൈ​ക​ൾ ക​ട​ത്തി ബോം​ബ് കെ​ട്ടു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​രു​കൈ​ക​ളും ചി​ത​റി​യ​നി​ല​യി​ൽ നി​ജേ​ഷി​നെ ആ​ദ്യം ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലാ​ണ് എ​ത്തി​ച്ച​ത്. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ മം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.
പോ​ലീ​സ് എ​ത്തു​മ്പോ​ഴേ​ക്കും സം​ഭ​വ​സ്ഥ​ലം വൃ​ത്തി​യാ​ക്കി തെ​ളി​വു ന​ശി​പ്പി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ജേ​ഷി​ന്‍റെ അ​റ്റ കൈ​വി​ര​ലു​ക​ളും ബോം​ബ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ച​ണ​നൂ​ൽ, ക​രി​ങ്ക​ൽ ക​ഷ​ണ​ങ്ങ​ൾ എ​ന്നി​വ​യും ക​ണ്ടെ​ത്തി.
മ​ര​പ്പ​ണി​ക്കാ​ര​നാ​ണ് പ​രി​ക്കേ​റ്റ നി​ജേ​ഷ്. സം​ഭ​വ​സ്ഥ​ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ, ത​ല​ശേ​രി എ​സി​പി വി.​സു​രേ​ഷ്, ക​തി​രൂ​ർ സി​ഐ എ.​കെ. ഷി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ​ന്ദ​ർ​ശി​ച്ചു.
ഡോ​ഗ് സ്ക്വാ​ഡ്, ബോം​ബ് സ്ക്വാ​ഡ് എ​ന്നി​വ​യും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.