മ​ത്സ്യ​ക്കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വു​മാ​യി കൊ​ട്ടി​ല ജ​ന​കീ​യ കൂ​ട്ടാ​യ്മ
Friday, April 16, 2021 12:25 AM IST
ത​ളി​പ്പ​റ​മ്പ്: വി​ഷ​ര​ഹി​ത മ​ത്സ്യ​ക്കൃ​ഷി​യി​ല്‍ മി​ക​ച്ച വി​ള​വെ​ടു​പ്പ് നേ​ടി കൊ​ട്ടി​ല​യി​ലെ ജ​ന​കീ​യ കൂ​ട്ടാ​യ്മ. ത​ളി​പ്പ​റ​മ്പ് കൊ​ട്ടി​ല​യി​ലെ പെ​രി​ങ്ങീ​ലി​ല്‍ ഇ​രു​പ​തോ​ളം പേ​ര്‍ ചേ​ര്‍​ന്ന് ആ​രം​ഭി​ച്ച പ്ര​തീ​ക്ഷ ഗ്രൂ​പ്പി​ന്‍റെ മ​ത്സ്യ​ക്കൃ​ഷി​യാ​ണ് ഹി​റ്റാ​യ​ത്. അ​ഞ്ചേ​ക്ക​ര്‍ സ്ഥ​ല​ത്ത് ബ​യോ​ഫ്‌​ലോ​ക്കും കു​ള​ങ്ങ​ളും നി​ര്‍​മി​ച്ച് അ​തി​ല്‍ കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചാ​ണ് കൃ​ഷി ന​ട​ത്തി​യ​ത്. നാ​ലു വ​ര്‍​ഷം മു​മ്പ് 20 സു​ഹൃ​ത്തു​ക്ക​ള്‍ ചേ​ര്‍​ന്നു വാ​ങ്ങി​യ പ​ത്തേ​ക്ക​റോ​ളം സ്ഥ​ല​ത്ത് ഫാം ​ആ​രം​ഭി​ക്കാ​നാ​ണ് ആ​ദ്യം തീ​രു​മാ​നി​ച്ച​ത്. അ​ഞ്ചേ​ക്ക​റോ​ളം സ്ഥ​ല​ത്ത് ക​ന്നു​കാ​ലി​ക​ളെ വ​ള​ര്‍​ത്താ​നാ​രം​ഭി​ക്കു​ക​യും പ​തി​യെ മ​ത്സ്യ​ക്കൃ​ഷി​യെ​ന്ന ആ​ശ​യ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ദ്യ​ത്തെ മൂ​ന്നു വ​ര്‍​ഷം ചെ​മ്മീ​ന്‍ കൃ​ഷി​യാ​യി​രു​ന്നു. ചെ​മ്മീ​ന്‍ കൃ​ഷി​യി​ല്‍ വി​ജ​യം ക​ണ്ട​തോ​ടെ​യാ​ണ് മ​ത്സ്യ​ക്കൃ​ഷി​യി​ലേ​ക്കും ഇ​വ​ര്‍ തി​രി​ഞ്ഞ​ത്. ക​രി​മീ​ന്‍, ആ​സാം​വാ​ള, തി​ലോ​പ്പി​യ എ​ന്നീ മീ​നു​ക​ളാ​ണ് കൃ​ഷി ചെ​യ്ത​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​ഭി​ച്ച പ​ടു​താ​ക്കു​ള​വും പ്ര​ധാ​ന​മ​ന്ത്രി മ​ത്സ്യ​സ​മ്പ​ത്ത് യോ​ജ​ന പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള ബ​യോ​ഫ്‌​ലോ​ക്കും സ്വാ​ഭാ​വി​ക കു​ള​ങ്ങ​ളു​മാ​ണ് മ​ത്സ്യ​ക്കൃ​ഷി​ക്കാ​യി ഫാ​മി​ല്‍ ഒ​രു​ക്കി​യ​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ്ര​തീ​ക്ഷ ഗ്രൂ​പ്പ് മ​ത്സ്യ​ക്കൃ​ഷി ആ​രം​ഭി​ച്ച​ത്.
അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ 1000 കോ​ഴി​ക​ളെ വ​ള​ര്‍​ത്താ​നാ​ണ് ഗ്രൂ​പ്പി​ന്‍റെ തീ​രു​മാ​നം.

കൂ​ടാ​തെ മ​ല​നാ​ട് -നോ​ര്‍​ത്ത് മ​ല​ബാ​ര്‍ റി​വ​ര്‍ ക്രൂ​യി​സ് ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചേ​ര്‍​ന്ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് ഫാം ​സ്റ്റേ​യും ഇ​വ​ർ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്.