ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Wednesday, April 14, 2021 12:21 AM IST
ആ​ല​ക്കോ​ട്: എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ൽ ക​ഞ്ചാ​വു​മാ​യി ര​ണ്ടുപേ​ർ പി​ടി​യി​ൽ. പു​ലി​ക്കു​രു​ന്പ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ൽ ജെ​റി​ൻ ജോ​സ് (22), വി​ള​ക്ക​ന്നൂ​ർ കു​രി​ശുപ​ള്ളി​ക്ക് സ​മീ​പം വ​ച്ച് ക​ണ്ണ​ൻ എ​ന്ന ജി​ഷ്ണു (22) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​രു​വ​രി​ൽ നി​ന്നു​മാ​യി 150 ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടി.ജെ​റി​ൻ കാ​സ​ർ​ഗോ​ഡ് നി​ന്ന് ക​ഞ്ചാ​വു​മാ​യി ബൈ​ക്കി​ൽ വ​രു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​യാ​ൾ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ര​ഹ​സ്യവി​വ​ര​ത്തെത്തു​ട​ർ​ന്ന് ഇ​രു​വ​രെ​യും എ​ക്സൈ​സ് സം​ഘം നി​രീ​ക്ഷി​ച്ചു വ​രി​കയാ​യി​രു​ന്നു.