കോ​വി​ഡ്: പ​ള്ളി​ക്ക​ര​യി​ൽ മ​രി​ച്ച​ത് 22 പേ​ർ
Wednesday, April 14, 2021 12:20 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നേ​ഷ​നും കോ​വി​ഡ് പ​രി​ശോ​ധ​ന​യും ഊ​ർ​ജി​ത​മാ​യി ന​ട​പ്പാ​ക്കാ​ൻ പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് ജാ​ഗ്ര​താ​സ​മി​തി​യോ​ഗം തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ 1275 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ​യാ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 22 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ 48 പേ​ർ കോ​വി​ഡ് ബാ​ധി​ത​രാ​ണ്. പ​ഞ്ചാ​യ​ത്തി​ൽ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 64 ശ​ത​മാ​നം പേ​രും വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ചു. 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് പ​ള്ളി​ക്ക​ര പി​എ​ച്ച്സി പു​തി​യ കെ​ട്ടി​ട​ത്തി​ൽ ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ പ്ര​തി​രോ​ധ വാ​ക്‌​സി​ൻ ന​ട​ത്തി വ​രു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ നോ​ട്ടീ​സ് വി​ത​ര​ണം ചെ​യ്യാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നും വ​രു​ന്ന​വ​ർ ഏ​ഴ് ദി​വ​സ​ത്തെ ക്വാ​റ​ന്‍റീ​നി​ൽ നി​ന്ന് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് യോ​ഗം അ​റി​യി​ച്ചു.
എ​ല്ലാ​വ​രും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. മാ​സ്‌​ക്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​ണം. പ​ഞ്ചാ​യ​ത്തി​ന​ക​ത്തു​ള്ള വി​വാ​ഹ​ങ്ങ​ൾ, പൊ​തു​ച​ട​ങ്ങു​ക​ൾ, ക​ളി​ക​ൾ എ​ന്നി​വ പ​രി​മി​ത​മാ​യ ആ​ളു​ക​ൾ മാ​ത്രം പ​ങ്കെ​ടു​ത്ത് കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം ന​ട​ത്ത​ണം. പൊ​തു​അ​റി​വി​ലേ​യ്ക്കാ​യി മൈ​ക്ക് പ്ര​ചാ​ര​ണം ന​ട​ത്തും. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​കാ​ൻ നി​ർ​ദേ​ശി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ബി​നി മോ​ഹ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​സ്‌​നീ​ൻ വ​ഹാ​ബ്, ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ മ​ണി​ക​ണ്ഠ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ഹ​രി​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് സു​ധീ​ർ തെ​ക്ക​ട​വ​ൻ സ്വാ​ഗ​ത​വും സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ പ​ത്മി​നി ന​ന്ദി​യും പ​റ​ഞ്ഞു.