ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ൽ വ​ർ​ക്ക്ഷോ​പ്പും സ്റ്റു​ഡി​യോ​യും കേക്ക് നിർമാണവും
Wednesday, April 14, 2021 12:20 AM IST
ചീ​മേ​നി: ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന വ​ർ​ക്ക്ഷോ​പ്പ്, സ്റ്റു​ഡി​യോ, കേ​ക്ക് നി​ർ​മാ​ണം എ​ന്നി​വ​യ്ക്ക് തു​ട​ക്ക​മാ​യി. ജ​യി​ൽ മേ​ധാ​വി ഋ​ഷി​രാ​ജ് സിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​യി​ലി​ലെ മീ​ൻ വി​ള​വെ​ടു​പ്പി​നും ഡി​ജി​പി തു​ട​ക്കം​കു​റി​ച്ചു.
4000 ഗി​ഫ്റ്റ് തി​ലോ​പ്പി​യ വി​ൽ​പ​ന​യ്ക്ക് ത​യാ​റാ​യി​ട്ടു​ണ്ട്. ജ​യി​ൽ ആ​വ​ശ്യം ക​ഴി​ഞ്ഞു​ള്ള​വ പു​റ​ത്തേ​ക്ക് ന​ൽ​കും. വെ​ള്ളി​ക്കോ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റൂ​റ​ൽ എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് ഡ​വ​ല​പ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ർ​ക്ക്ഷോ​പ്പ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. തു​റ​ന്ന ജ​യി​ൽ സൂ​പ്ര​ണ്ട് അ​ശോ​ക​ൻ അ​രി​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​ജ​യ​കു​മാ​ർ, എ​ൻ. ഷി​ൽ​ജി, പി.​വി. സ​ജീ​ഷ്, ഇ.​വി. ഹ​രി​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.