ചീ​രയിൽ നിറഞ്ഞ് വൈ​ക്ക​ത്ത് വ​യ​ൽ
Wednesday, April 14, 2021 12:20 AM IST
തൃ​ക്ക​രി​പ്പൂ​ർ: ജി​ല്ലാ കു​ടു​ബ​ശ്രീ മി​ഷ​ന്‍റെ ക​ണി പ​ച്ച​ക്ക​റി​ക്കൃ​ഷി മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ക്ക​രി​പ്പൂ​രി​ൽ കു​ടു​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ചീ​ര കൃ​ഷി വി​ള​വെ​ടു​ത്തു. ജി​ല്ല​യി​ൽ ക​മ്യൂ​ണി​റ്റി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യി​ലൂ​ടെ ന​ട​ത്തു​ന്ന ക​ണി പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ ഭാ​ഗ​മാ​യാ​ണ് തൃ​ക്ക​രി​പ്പൂ​ർ വൈ​ക്ക​ത്ത് കു​ടു​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ചീ​ര​ക്കൃ​ഷി മ​ത്സ​രം ന​ട​ത്തി​യ​ത്. കൂ​ടാ​തെ മൂ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് മ​റ്റ് പ​ച്ച​ക്ക​റി​ക്കൃ​ഷി​യും ചെ​യ്തി​രു​ന്നു. വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി, പ​ഴ​വ​ർ​ഗ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക, ജൈ​വ പ​ച്ച​ക്ക​റി​ക്കൃ​ഷി വ്യാ​പി​പ്പി​ക്കു​ക, കാ​ർ​ഷി​ക ടൂ​റി​സം പ്രോ​ത്‌​സാ​ഹി​പ്പി​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ക​ണി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ടു​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി വ​കു​പ്പി​ന്‍റെ​യും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തം​ഗം കെ.​വി. കാ​ർ​ത്യാ​യ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​എ​ച്ച്. ഇ​ഖ്ബാ​ൽ, എ​ൻ. ഹാ​ജി​റ, കെ. ​ക​വി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.