അ​ങ്ങ​നെ ഇ​രി​ട്ടി​യി​ലെ കു​രു​ക്ക​ഴി​ഞ്ഞു
Tuesday, April 13, 2021 1:33 AM IST
ഇ​രി​ട്ടി: കാ​ത്തി​രി​പ്പി​നും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും വി​ട. ഇ​രി​ട്ടി പു​തി​യ പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ത്തു. ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചും പ​ട​ക്കം പൊ​ട്ടി​ച്ചും നാ​ട്ടു​കാ​ർ ഇ​ത് ആ​ഘോ​ഷ​മാ​ക്കു​ക​യും ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​മു​ള്ള​തി​നാ​ൽ ച​ട​ങ്ങു​ക​ളൊ​ന്നും ഇ​ല്ലാ​തെ​യാ​ണ് ഇ​ന്ന​ലെ 11 ന് ​പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​ന​ൽ​കി​യ​ത്.

സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, ഇ​രി​ട്ടി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​ശ്രീ​ല​ത, വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. ഉ​സ്മാ​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ പി.​കെ.​ബ​ൽ​ക്കീ​സ്, ന​ഗ​ര​സ​ഭ ടൗ​ൺ കൗ​ൺ​സി​ല​ർ വി.​പി.​അ​ബ്ദു​ൾ റ​ഷീ​ദ്, പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ര​ജ​നി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ മു​ജീ​ബ് കു​ഞ്ഞി​ക്ക​ണ്ടി, വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ കെ.​ശ്രീ​ധ​ര​ൻ, തോ​മ​സ് വ​ർ​ഗീ​സ്, പി.​പി.​അ​ശോ​ക​ൻ, ബാ​ബു​രാ​ജ് പാ​യം, അ​ജ​യ​ൻ പാ​യം, പി.​അ​ശോ​ക​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും വ്യാ​പാ​രി​ക​ളും നൂ​റു​ക​ണ​ക്കി​ന് നാ​ട്ടു​കാ​രും ച​ട​ങ്ങി​ന് സാ​ക്ഷ്യം​വ​ഹി​ച്ചു.
2017-ൽ ​ആ​രം​ഭി​ച്ച പാ​ലം നി​ർ​മാ​ണ​മാ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​യ​ത്.

144 മീ​റ്റ​ർ നീ​ള​വും 12 മീ​റ്റ​ർ വീ​തി​യു​മു​ള്ള ഇ​രി​ട്ടി പാ​ലം 48 മീ​റ്റ​റി​ന്‍റെ മൂ​ന്ന് സ്പാ​നു​ക​ളി​ലാ​ണ് നി​ർ​മി​ച്ച​ത്. ത​ല​ശേ​രി -വ​ള​വു​പാ​റ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​രി​ട്ടി പു​ഴ​യി​ൽ പു​തി​യ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യ​ത്.

പു​തി​യ പാ​ല​ത്തി​ൽ ഇ​രു​വ​ശ​ങ്ങ​ളി​ലും ഇ​ന്‍റ​ർ​ലോ​ക്ക് പാ​കി പ്ര​ത്യേ​കം ന​ട​വ​ഴി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.
രാ​ത്രി​യി​ൽ വെ​ളി​ച്ചം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി 18 സോ​ളാ​ർ വ​ഴി​വി​ള​ക്കു​ക​ളും സ്ഥാ​പി​ച്ചു. പാ​യം പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട ക​ര​യി​ൽ മൂ​ന്ന് റോ​ഡു​ക​ൾ ചേ​രു​ന്ന ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ഫി​ക് സി​ഗ്ന​ൽ സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി. കെ​എ​സ്ടി​പി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഷാ​ജി ത​യ്യി​ൽ, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഷീ​ല ചോ​റ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ കെ.​വി.​സ​തീ​ശ​ൻ, ക​ൺ​സ​ൾ​ട്ട​ൻ​സി ക​മ്പി​നി റ​സി​ഡ​ന്‍റ് എ​ൻ​ജി​നി​യ​ർ ഇ​ൻ​ചാ​ർ​ജ് പി.​കെ.​ജോ​യി, ബ്രി​ഡ്ജ​സ് എ​ൻ​ജി​നി​യ​ർ കെ.​കെ.​രാ​ജേ​ഷ്, ഇ​കെ​കെ ക​മ്പ​നി എം​ഡി സ​ച്ചി​ൻ മു​ഹ​മ്മ​ദ്, പ്രോ​ജ​ക്‌​ട് മാ​നേ​ജ​ർ സു​രേ​ഷ്, എ​ൻ​ജി​നി​യ​ർ ശി​വ​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ലം തു​റ​ന്ന​ത്. പ​ഴ​യ പാ​ലം ഉ​ളി​ക്ക​ൽ ഭാ​ഗ​ത്തേ​ക്കു​ള്ള വ​ൺ​വേ​യാ​യി ഉ​പ​യോ​ഗി​ക്കും.

ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​മി​ച്ച പ​ഴ​യ പാ​ലം 88 വ​ർ​ഷം പി​ന്നി​ടു​ക​യും അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പു​തി​യ പാ​ല​ത്തി​നാ​യി ആ​വ​ശ്യ​മു​യ​ർ​ന്ന​ത്. പ​ഴ​യ പാ​ല​ത്തി​ലെ വീ​തി കു​റ​വ് രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു​മി​ട​യാ​ക്കി​യി​രു​ന്നു. പു​തി​യ പാ​ലം തു​റ​ന്ന​തോ​ടെ ഈ ​ആ​ശ​ങ്ക​ക​ൾ​ക്കെ​ല്ലാം പ​രി​ഹാ​ര​മാ​യി​രി​ക്കു​ക​യാ​ണ്.

പാ​ലം ഉ​ദ്ഘാ​ട​നം അ​റി​യി​ച്ചി​ല്ലെ​ന്ന്

പു​തി​യ പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കു​ന്ന കാ​ര്യം മു​ൻ​കൂ​ട്ടി ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലെ​യും പാ​യം പ​ഞ്ചാ​യ​ത്തി​ലെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ അ​റി​യി​ച്ചി​ല്ലെ​ന്നു പ​രാ​തി. ഇ​ക്കാ​ര്യ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധം സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ.​ശ്രീ​ധ​ര​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി പി.​പി.​അ​ശോ​ക​ൻ, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി.​ഉ​സ്മാ​ൻ, എ​ൻ​സി​പി നേ​താ​വ് അ​ജ​യ​ൻ പാ​യം എ​ന്നി​വ​ർ കെ​എ​സ്ടി​പി ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ലു​ള്ള​തി​നാ​ൽ ആ​രേ​യും വി​ളി​ക്കാ​നാ​യി​ല്ലെ​ന്നും പാ​ലം തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണ് ത​ങ്ങ​ൾ​ക്കു​ള്ള നി​ർ​ദേ​ശ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ മ​റു​പ​ടി ന​ൽ​കി.