അന്വേഷിക്കാനെത്തിയ പോ​ലീ​സി​നു നേ​രെ അ​ക്ര​മം
Tuesday, April 13, 2021 1:32 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​സ​ബ ക​ട​പ്പു​റ​ത്ത് ഫു​ട്ബോ​ള്‍ ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സി​നു നേ​രെ അ​ക്ര​മം. പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ മു​ന്‍​വ​ശ​ത്തെ ഗ്ലാ​സ് ത​ക​ര്‍​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. സം​ഘ​ര്‍​ഷ​മു​ണ്ടാ​യ വി​വ​ര​മ​റി​ഞ്ഞ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ബാ​ബു, എ​സ്ഐ​മാ​രാ​യ കെ. ​ഷാ​ജു, ഷേ​ക്ക് അ​ബ്ദു​ല്‍​റ​സാ​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്. ഇ​തി​നി​ടെ ഒ​രു​സം​ഘം ആ​ളു​ക​ള്‍ പോ​ലീ​സി​ന് നേ​രെ തി​രി​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​റോ​ളം പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു.