ടാറ്റ കോവിഡ് ആശുപത്രിക്ക് അനുവദിച്ചത് 191 ത​സ്തി​ക​ക​ൾ ; നിയമിച്ചത് 60 പേരെ മാത്രം
Monday, April 12, 2021 1:06 AM IST
കാ​സ​ർ​ഗോ​ഡ്: തെ​ര​ഞ്ഞെ​ടു​പ്പ് മാ​മാ​ങ്ക​ത്തി​നു​ശേ​ഷം ജി​ല്ല​യി​ലെ പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മു​ന്നൂ​റി​നോ​ട​ടു​ക്കു​ന്നു. ജി​ല്ല​യി​ലെ മു​ഴു​വ​ൻ ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളി​ലെ​യും ബെ​ഡ് രോ​ഗി​ക​ളെ​ക്കൊ​ണ്ട് നി​റ​യു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നാ​ണ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഒാ​ഫീ​സ​ർ പ​റ​യു​ന്ന​ത്. ജി​ല്ല​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 60 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് 150 ദി​വ​സം കൊ​ണ്ട് ടാ​റ്റ ഗ്രൂ​പ്പ് ച​ട്ട​ഞ്ചാ​ൽ തെ​ക്കി​ലി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. എ​ന്നാ​ൽ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് ഏ​ഴു​മാ​സ​മാ​യി​ട്ടും ഇ​വി​ടെ പൂ​ർ​ണ അ​ർ​ഥ​ത്തി​ൽ ചി​കി​ത്സ ആ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

ഒ​ക്ടോ​ബ​ർ 28 ന് ​കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ കോ​വി​ഡ് ചി​കി​ത്സ തു​ട​ങ്ങി​യ ടാ​റ്റ ആ​ശു​പ​ത്രി​യി​ൽ ഇ​പ്പോ​ഴും ജീ​വ​ന​ക്കാ​ർ കു​റ​വാ​ണ്.. അ​ഞ്ചു​മാ​സ​ത്തി​നി​ടെ 1300 ലേ​റെ പേ​ർ ഇ​വി​ടെ ചി​കി​ത്സ തേ​ടി​യെ​ത്തി. ഗു​രു​ത​ര​നി​ല​യി​ലു​ള്ള കോ​വി​ഡ് ബാ​ധി​ത​രാ​യി​രു​ന്നി​ല്ല ഇ​വ​ർ. നി​ല​വി​ൽ അ​ന്പ​തോ​ളം പേ​രാ​ണ് ഇ​വി​ടെ ചി​കി​ത്സ​യി​ലു​ള്ള​ത്.

തു​ട​ക്ക​ത്തി​ൽ എ, ​ബി കാ​റ്റ​ഗ​റി​ക​ളി​ലെ രോ​ഗി​ക​ളെ മാ​ത്രം പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ഇ​വി​ടെ ജ​നു​വ​രി മു​ത​ൽ സി ​കാ​റ്റ​ഗ​റി​യി​ലു​ള്ള​വ​രെ ചി​കി​ത്സി​ക്കാ​ൻ ആ​രം​ഭി​ച്ചു. ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ നി​ന്നും 4,74,713 രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ത്യാ​ഹി​ത​വി​ഭാ​ഗ​വും ലാ​ബും എ​ക്സ്റേ സം​വി​ധാ​ന​വും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. വെ​ന്‍റി​ലേ​റ്റ​ർ സം​വി​ധാ​നം ഇ​നി​യും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്റ്റം​ബ​ർ 30 ന് ​ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം ഇ​വി​ടെ 42 ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 191 ത​സ്തി​ക​ക​ൾ അ​നു​വ​ദി​ച്ച് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ സ്ഥ​ലം​മാ​റ്റ​ത്തി​ലൂ​ടെ​യും പി​എ​സ്‌​സി വ​ഴി​യും താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​ലൂ​ടെ​യും ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ വെ​റും 60 ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

ആ​ശു​പ​ത്രി ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് സ്ഥ​ലം​മാ​റ്റ​ത്തി​ലൂ​ടെ​യാ​ണ് ചാ​ർ​ജെ​ടു​ത്ത​ത്. ക്ലാ​ർ​ക്ക്-​ഒ​ന്ന്, ലാ​ബ് ടെ​ക്നീ​ഷ്യ​ൻ-​ര​ണ്ട്, ഒാ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ്-​ഒ​ന്ന്, സ്റ്റാ​ഫ് ന​ഴ്സ് ഗ്രേ​ഡ് ഒ​ന്ന്, ര​ണ്ട്-19, ജൂ​ണി​യ​ർ ക​ൺ​സ​ൽ​ട്ട​ന്‍റ് (ജ​ന​റ​ൽ മെ​ഡി​സി​ൻ)-​മൂ​ന്ന്, ജൂ​ണി​യ​ർ ക​ൺ​സ​ൽ​ട്ട​ന്‍റ് (റെ​സ്പി​റേ​റ്റ​റി മെ​ഡി​സി​ൻ)-​ര​ണ്ട്, ജൂ​ണി​യ​ർ ക​ൺ​സ​ൽ​ട്ട​ന്‍റ് (അ​ന​സ്തേ​ഷ്യ)-​മൂ​ന്ന്, അ​സി. സ​ർ​ജ​ൻ-​നാ​ല്, റേ​ഡി​യോ​ഗ്ര​ഫ​ർ-​ര​ണ്ട് എ​ന്നി​വ​രാ​ണ് പി​എ​സ്‌​സി വ​ഴി നി​യ​മ​നം ല​ഭി​ച്ച​വ​ർ.

അ​റ്റ​ൻ​ഡ​ന്‍റ് ഗ്രേ​ഡ് ര​ണ്ടി​ലെ 19 പേ​രെ താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. സ്റ്റാ​ഫ് ന​ഴ്സ്, ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രെ കൂ​ടു​ത​ലാ​യി നി​യ​മി​ച്ചാ​ലെ ആ​ശു​പ​ത്രി​യി​ലെ സേ​വ​നം കൂ​ടു​ത​ൽ വി​പു​ല​പ്പെ​ടു​ത്താ​നാ​കൂ. സ്ഥാ​ന​ക്ക​യ​റ്റം വ​ഴി വേ​ണം ഈ ​ഒ​ഴി​വു​ക​ൾ നി​ക​ത്താ​ൻ.

ആ​ശു​പ​ത്രി സേ​വ​നം പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ങ്കി​ൽ സൂ​പ്ര​ണ്ട്-​ഒ​ന്ന്, ആ​ർ​എം​ഒ-​ഒ​ന്ന്, ജൂ​ണി​യ​ർ മെ​ഡി​ക്ക​ൽ ക​ൺ​സ​ൽ​ട്ട​ന്‍റ്-16, കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ൽ ഒാ​ഫീ​സ​ർ-​ആ​റ്, അ​സി. സ​ർ​ജ​ൻ-16, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ഗ്രേ​ഡ് ഒ​ന്ന്-​ര​ണ്ട്, ഹെ​ഡ് ന​ഴ്സ്-​ആ​റ്, സ്റ്റാ​ഫ് ന​ഴ്സ് ഗ്രേ​ഡ് ഒ​ന്ന്-30, സ്റ്റാ​ഫ് ന​ഴ്സ് ഗ്രേ​ഡ് ര​ണ്ട്-30, ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്-25, ലാ​ബ് ടെ​ക്നീ​ഷ്യ​ൻ-​നാ​ല്, സ്റ്റോ​ർ സൂ​പ്ര​ണ്ട്-​ഒ​ന്ന്, സ്റ്റോ​ർ​കീ​പ്പ​ർ-​ഒ​ന്ന്, ഫാ​ർ​മ​സി​സ്റ്റ്-​നാ​ല്, റേ​ഡി​യോ​ഗ്ര​ഫ​ർ-​ര​ണ്ട്, ഇ​സി​ജി ടെ​ക്നീ​ഷ്യ​ൻ-​ര​ണ്ട്, അ​റ്റ​ൻ​ഡ​ന്‍റ് ഗ്രേ​ഡ് ഒ​ന്ന്-10, അ​റ്റ​ൻ​ഡ​ന്‍റ് ഗ്രേ​ഡ് ര​ണ്ട്-20, പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​ർ-​മൂ​ന്ന്, മെ​ഡി​ക്ക​ൽ റി​ക്കാ​ർ​ഡ് ലൈ​ബ്രേ​റി​യ​ൻ-​ഒ​ന്ന്, പ്ലം​ബ​ർ-​ഒ​ന്ന്, ഇ​ല​ക്ട്രീ​ഷ്യ​ൻ-​ഒ​ന്ന്, ഡ്രൈ​വ​ർ-​ര​ണ്ട്, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട്-​ഒ​ന്ന്, സീ​നി​യ​ർ ക്ല​ർ​ക്ക്-​ര​ണ്ട്, ക്ല​ർ​ക്ക്-​ര​ണ്ട്, ഒാ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ്-​ഒ​ന്ന് എ​ന്നീ ഒ​ഴി​വു​ക​ൾ നി​ക​ത്ത​ണം.

ഫീ​ഡ​റു​ക​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങി​യാ​ലും മു​ഴു​വ​ൻ സ​മ​യ​വും വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ൻ ഏ​രി​യ​ൽ ബ​ഞ്ച് ക​ണ്ട​ക്ട​ർ ലൈ​ൻ വ​ലി​ച്ച് ര​ണ്ടു​മാ​സ​മാ​യെ​ങ്കി​ലും ഇ​വി​ടേ​യ്ക്കു​ള്ള പു​തി​യ ലൈ​ൻ ക​മ്മീ​ഷ​ൻ ചെ​യ്തി​ട്ടി​ല്ല. എ​ച്ച്ടി ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഇ​തു​വ​രെ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് കെ​എ​സ്ഇ​ബി​യു​ടെ വി​ശ​ദീ​ക​ര​ണം. നി​ർ​മാ​ണ സ​മ​യ​ത്തെ ക​ണ​ക്ഷ​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം.