ജി​ല്ല​യി​ലാ​ദ്യ​മാ​യി ബീ​റ്റിം​ഗ് ഹാ​ർ​ട്ട് ബൈ​പാ​സ് സ​ർ​ജ​റി​യു​മാ​യി മെ​യ്ത്ര ഹോ​സ്പി​റ്റ​ൽ
Sunday, April 11, 2021 12:18 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലാ​ദ്യ​മാ​യി ബീ​റ്റിം​ഗ് ഹാ​ർ​ട്ട് കൊ​റോ​ണ​റി ആ​ർ​ട്ട​റി ബൈ​പാ​സ് സ​ർ​ജ​റി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി മെ​യ്ത്ര ഹോ​സ്പി​റ്റ​ലി​ലെ ഹൃ​ദ്രോ​ഗ വി​ഭാ​ഗ​മാ​യ മെ​യ്ത്ര യു​ണൈ​റ്റ​ഡ് ഹാ​ർ​ട്ട് സെ​ന്‍റ​ർ. അ​ന്പ​ത്തി​മൂ​ന്നും അ​ന്പ​ത്തി​യേ​ഴും വ​യ​സു​ള്ള ര​ണ്ടു​പേ​ർ​ക്കാ​ണ് ഡോ. ​മു​ര​ളി പി. ​വെ​ട്ട​ത്ത്, ഡോ.​എ.​കെ. ബാ​ബു​രാ​ജ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ജ​യ​ക​ര​മാ​യി ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ക​ൺ​സ​ൾ​ട്ട​ന്‍റ് കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​വി​വേ​ക് പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ൻ​ജി​യോ​പ്ലാ​സ്റ്റി, ആ​ൻ​ജി​യോ​ഗ്രാം ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ളും അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള കാ​ത്ത് ലാ​ബും ഇ​വി​ടെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

അ​തി​നൂ​ത​ന​മാ​യി ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും പ്രാ​പ്യ​മാ​യ രീ​തി​യി​ൽ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മെ​യ്ത്ര ഹോ​സ്പി​റ്റ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ ഇ. ​കൊ​ട്ടി​ക്കോ​ള​ൻ പ​റ​ഞ്ഞു. കാ​സ​ർ​ഗോ​ഡ് പോ​ലെ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട്ടേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്താ​ണ് മെ​യ്ത്ര കെ​യ​ർ നെ​റ്റ് വ​ർ​ക്ക് എ​ന്ന ആ​ശ​യം ന​ട​പ്പാ​ക്കി​യ​ത്. ഇ​തു​വ​ഴി അ​ടി​യ​ന്ത​ര ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ൾ ജി​ല്ല​യി​ൽ​ത​ന്നെ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ആ​ദ്യ​ത്തെ പൂ​ർ​ത്തീ​ക​ര​ണ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന​തെ​ന്ന് ഡ​യ​ര​ക്ട​ർ ഡോ. ​അ​ലി ഫൈ​സ​ൽ പ​റ​ഞ്ഞു. ഏ​റെ സ​ങ്കീ​ർ​ണ​മാ​യ ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നാ​യ​ത്.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​അ​ലി ഫൈ​സ​ല്‍, ഡോ. ​മു​ര​ളി പി. ​വെ​ട്ട​ത്ത്, ഡോ.​ബാ​ബു​രാ​ജ​ന്‍, ഡോ. ​ആ​ശി​ഷ് കു​മാ​ര്‍, ഡോ. ​ജ​യേ​ഷ് ഭാ​സ്ക​ര​ൻ, ഡോ. ​വി​വേ​ക് പി​ള്ള, ഡോ. ​അ​ലി സ​മീ​ല്‍, ഡോ. ​മ​ഞ്ജു​നാ​ഥ് ഷെ​ട്ടി, ഡോ. ​വീ​ണ മ​ഞ്ജു​നാ​ഥ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.