മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ അ​ച്ഛ​നും മ​ക​നും മ​രി​ച്ചു
Saturday, April 10, 2021 10:16 PM IST
മ​ഞ്ചേ​ശ്വ​രം: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലാ​യ അ​ച്ഛ​നും വൃ​ക്ക​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ക​നും മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ഒ​രേ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. ബ​ന്തി​യോ​ട് ഒ​ള​യം റോ​ഡ് അ​ടു​ക്ക​യി​ലെ യൂ​സ​ഫ് ബാ​ഖ​വി (56), മ​ക​ൻ ഷ​റ​ഫു​ദ്ദീ​ൻ (18) എ​ന്നി​വ​രാ​ണ് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ബ​ന്തി​യോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യൂ​സ​ഫ് ബാ​ഖ​വി​യെ നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് പ​രി​യാ​ര​ത്തേ​ക്ക് മാ​റ്റി​യ​ത്. ഇ​തേ​സ​മ​യം മം​ഗ​ൽ​പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡ‍​യാ​ലി​സി​സി​ന് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്ന ഷ​റ​ഫു​ദ്ദീ​ന്‍റെ നി​ല​യും ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് പ​രി​യാ​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി യൂ​സ​ഫ് ബാ​ഖ​വി​യും വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഷ​റ​ഫു​ദ്ദീ​നും മ​രി​ക്കു​ക​യാ​യി​രു​ന്നു. യൂ​സ​ഫ് ബാ​ഖ​വി​യു​ടെ ഭാ​ര്യ:​സു​മ​യ്യ. മ​റ്റു മ​ക്ക​ൾ: ജ​ലാ​ലു​ദ്ദീ​ൻ, സ​ലാ​ഹു​ദ്ദീ​ൻ, ബാ​ദ്ഷ, മ​ഹ​മൂ​ദ്, സു​ഹ്റ.