തി​രു​മേ​നി മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ തു​ട​ങ്ങി
Saturday, April 10, 2021 1:06 AM IST
തി​രു​മേ​നി: തി​രു​മേ​നി സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. വി​കാ​രി ഫാ. ​ചാ​ക്കോ ചേ​ലം​പ​റ​മ്പ​ത്ത് കൊ​ടി​യേ​റ്റി. തു​ട​ർ​ന്നു ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ഏ​ബ്ര​ഹാം മു​ട​മ്പ​ള്ളി​ക്കു​ഴി​യി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഇ​ട​യ​ത്ത്, ഫാ. ​ചെ​റി​യാ​ൻ മു​ട​മ്പ​ള്ളി​ക്കു​ഴി​യി​ൽ, ഫാ. ​തോ​മ​സ് ആ​റ്റു​മാ​ലി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
ഇ​ന്നു രാ​വി​ലെ 8.30 ന് ​ബ​ത്തേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ്, ഡീ​ക്ക​ൻ ഫി​ലി​പ് മു​ട​മ്പ​ള്ളി​ക്കു​ഴി എ​ന്നി​വ​ർ​ക്ക് സ്വീ​ക​ര​ണം. 8.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഡീ​ക്ക​ൻ ഫി​ലി​പ് മു​ട​മ്പ​ള്ളി​ക്കു​ഴി​യു​ടെ പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണം, അ​നു​മോ​ദ​ന സ​മ്മേ​ള​നം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും. നാ​ളെ രാ​വി​ലെ 8.30ന് ​ന​വ​വൈ​ദി​ക​ൻ ഫാ. ​ഫി​ലി​പ് മു​ട​മ്പ​ള്ളി​ക്കു​ഴി​യി​ൽ പ്ര​ഥ​മ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന. സ്നേ​ഹ​വി​രു​ന്നോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.