വെ​ള്ള​രി​ക്കു​ണ്ട് കേ​ന്ദ്ര​മാ​യി നി​യ​മ​സ​ഭാ​മ​ണ്ഡ​ലം അ​നു​വ​ദി​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി
Tuesday, March 9, 2021 5:14 AM IST
വെ​ള്ള​രി​ക്കു​ണ്ട്: താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ വെ​ള്ള​രി​ക്കു​ണ്ട് കേ​ന്ദ്ര​മാ​യി നി​യ​മ​സ​ഭാ മ​ണ്ഡ​ലം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വെ​ള്ള​രി​ക്കു​ണ്ട് യൂ​ണി​റ്റ് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദീ​പി​ക തു​ട​ങ്ങി​വ​ച്ച ക്യാ​മ്പ​യി​ന്‍ ജ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞ​താ​യും ഇ​തി​നാ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വ്യാ​പാ​രി​സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഉ​ണ്ടാ​കു​മെ​ന്നും യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.
യൂ​ണി​റ്റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗ​വും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കു​ള്ള സ്വീ​ക​ര​ണ​വും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​മ്മി ഇ​ട​പ്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ജെ. സ​ജി, കെ. ​കേ​ശ​വ​ന്‍ ന​മ്പീ​ശ​ന്‍, തോ​മ​സ് കാ​നാ​ട്ട്, വി​ജ​യ​ന്‍ പ​ര​പ്പ, പി. ​മു​ര​ളീ​ധ​ര​ന്‍, തോ​മ​സ് ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷി​നോ​ജ് ചാ​ക്കോ, ജോ​മോ​ന്‍ ജോ​സ് എ​ന്നി​വ​ര്‍ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.