തൃ​ക്ക​രി​പ്പൂ​രി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ ക​ട​ത്തി​യ ക​ഞ്ചാ​വ് പി​ടി​കൂ​ടി
Tuesday, March 9, 2021 5:14 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: ബ​സ് സ്റ്റാൻഡിന് സ​മീ​പം ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ ഒ​രു കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. തൃ​ക്ക​രി​പ്പൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷെ​ഫീ​ഖി(41)​നെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ നീ​ലേ​ശ്വ​രം റെ​യ്ഞ്ച് എ​ക്സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍. വൈ​ശാ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.
തൃ​ക്ക​രി​പ്പൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ക്കു​ന്ന​താ​യി നേ​ര​ത്തേ എ​ക്‌​സൈ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ക്ര​ഷ് തുറന്നു

പെ​രി​യ: കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ക്ര​ഷ് (ശി​ശു സ​ദ​ന്‍) വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. എ​ച്ച്. വെ​ങ്ക​ടേ​ശ്വ​ര്‍​ലു ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ജി​സ്ട്രാ​ര്‍ ഡോ. ​എം. മു​ര​ളീ​ധ​ര​ന്‍ ന​മ്പ്യാ​ര്‍, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ. ​ബി.​ആ​ര്‍. പ്ര​സ​ന്ന​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പ്ര​ധാ​ന കാ​ന്പ​സി​ലെ പ​യ​സ്വി​നി ഹാ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്ര​ഷി​ല്‍ ഇ​തു​വ​രെ പ​തി​ന​ഞ്ചോ​ളം കു​ട്ടി​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും വി​ദ്യാ​ർ​ഥി​ക​ള്‍​ക്കും ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കാം. കു​ട്ടി​ക​ള്‍​ക്ക് ക​ളി​ക്കാ​നു​ള്ള സ്ഥ​ലം, മു​ല​യൂ​ട്ട​ല്‍ കേ​ന്ദ്രം, ഓ​ഫീ​സ് റൂം ​എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ക്ര​ഷ്.

ഡോ. ​ദേ​വി പാ​ര്‍​വ​തി ക​ണ്‍​വീ​ന​റും ഡോ. ​സ​മീ​ര്‍ കു​മാ​ര്‍, ഡോ. ​ആ​ര​തി നാ​യ​ര്‍, ഡോ. ​അ​ശ്വ​തി നാ​യ​ര്‍, ഡോ. ​എം. ഭാ​ഗ്യ​ല​ക്ഷ്മി എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യു​ള്ള സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ര​ഷ് ഒ​രു​ങ്ങി​യ​ത്.