വ​നി​ത​ക​ള്‍ മാ​ര്‍​ഗ​ദീ​പ​മാ​ക​ണം: മാ​ര്‍ പ​ണ്ടാ​ര​ശേ​രി​ല്‍
Tuesday, March 9, 2021 5:14 AM IST
ക​ണ്ണൂ​ര്‍: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ മ​ല​ബാ​ര്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി പ​യ്യാ​വൂ​ര്‍ സെ​ന്‍റ് ആ​ന്‍​സ് പാ​രി​ഷ് ഹാ​ളി​ല്‍ വ​നി​താ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ല്‍ ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​ത​ക​ള്‍ കു​ടും​ബ​ത്തി​ന്‍റെ വി​ള​ക്കും സ​മൂ​ഹ​ത്തി​ന്‍റെ മാ​ര്‍​ഗ​ദീ​പ​വു​മാ​യി​രി​ക്ക​ണമെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സെ​മി​നാ​റി​ല്‍ ഫാ. ​ബി​ബി​ന്‍ കു​ന്നേ​ല്‍ ക്ലാ​സ് ന​യി​ച്ചു. പ​യ്യാ​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സാ​ജു സേ​വ്യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ട​മ്പം മേ​ഖ​ല​യി​ല്‍ ആ​തു​ര​ശു​ശ്രൂ​ഷ, സാ​മൂ​ഹി​ക സേ​വ​നം, പൊ​തു​പ്ര​വ​ര്‍​ത്ത​നം എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ സ്തു​ത്യ​ര്‍​ഹ​മാ​യ സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രു​ന്ന സി​സ്റ്റ​ര്‍ ഡോ. ​മേ​രി ക​ള​പ്പു​ര​യ്ക്ക​ല്‍, സി​സ്റ്റ​ര്‍ അ​ന്ന​മ്മ തൊ​ണ്ണം​കു​ഴി​യി​ല്‍ എ​ന്നി​വ​രെ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ല്‍​കി മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ല്‍ ആ​ദ​രി​ച്ചു.
പ​യ്യാ​വൂ​ര്‍ മേ​ഴ്‌​സി ഹോ​സ്പി​റ്റ​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സു​നി​ല്‍ പാ​റ​ക്ക​ല്‍ വ​നി​താ ദി​ന സ​ന്ദേ​ശം ന​ല്‍​കി. സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​ബി​ബി​ന്‍ തോ​മ​സ് ക​ണ്ടോ​ത്ത്, ഫാ. ​ജ​യ്‌​സ​ണ്‍ പ​ള്ളി​ക്ക​ര, സി​സ്റ്റ​ര്‍ മോ​ളി പ​യ​റ്റു​കാ​ലാ​യി​ല്‍, സി​സ്റ്റ​ര്‍ അ​ന്ന​മ്മ തൊ​ണ്ണം​കു​ഴി​യി​ല്‍, ശ്രീ​ക​ണ്ഠാ​പു​രം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ആ​ലീ​സ് ജ​യിം​സ്, പ​ടി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ സി​നി സ​ന്തോ​ഷ്, ഫാ. ​സി​ബി​ന്‍ കൂ​ട്ട​ക​ല്ലു​ങ്ക​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ല​ബാ​ര്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും സ​ഹാ​യ​വി​ത​ര​ണ​വും ന​ട​ത്തി. ജി​ല്ല​യി​ലെ വ​നി​താ സ്വാ​ശ്ര​യ സം​ഘം അം​ഗ​ങ്ങ​ള്‍​ക്ക് വ​രു​മാ​ന പ​ദ്ധ​തി ധ​ന​സ​ഹാ​യ​മാ​യി ന​ല്‍​കു​ന്ന 50 ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ വി​ത​ര​ണം, കി​ണ​ര്‍ റീ​ചാ​ര്‍​ജിം​ഗ് പ​ദ്ധ​തി, പ്ലാ​റ്റി​നം സ്റ്റാ​ര്‍​സ് വ​ര്‍​ക്ക് ബു​ക്ക് പ്ര​കാ​ശ​നം എ​ന്നി​വ മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ല്‍ നി​ര്‍​വ​ഹി​ച്ചു. ഗോ​ത്ര വ​ര്‍​ഗ വി​ക​സ​ന പ​ദ്ധ​തി യ​ന്ത്ര​വി​ത​ര​ണം, സം​യോ​ജി​ത കാ​ര്‍​ഷി​ക മൃ​ഗ​സം​ര​ക്ഷ​ണ പ​രി​പാ​ല​ന പ​ദ്ധ​തി എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം പ​യ്യാ​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​സാ​ജു സേ​വ്യ​ര്‍ നി​ര്‍​വ​ഹി​ച്ചു. സാ​മൂ​ഹി​ക അ​ധി​ഷ്ഠി​ത പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി ധ​ന​സ​ഹാ​യ​വി​ത​ര​ണം ഫാ. ​ജ​യ്‌​സ​ണ്‍ പ​ള്ളി​ക്ക​ര​യും മാ​സ് ന​ട​പ്പി​ലാ​ക്കി​യ കു​ടും​ബ​ത്തോ​ടൊ​പ്പം മ​രം വ​ച്ചു​പി​ടി​പ്പി​ക്ക​ല്‍ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​നം ഫാ. ​സു​നി​ല്‍ പാ​റ​ക്ക​ല്‍ എ​ന്നി​വ​ര്‍ നി​ര്‍​വ​ഹി​ച്ചു.മാ​സ് സ്റ്റാ​ഫം​ഗ​ങ്ങ​ളാ​യ ഏ​ബ്രാ​ഹം ഉ​ള്ള​ട​പ്പു​ള്ളി​ല്‍, റെ​നി സി​ബി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. 250 വ​നി​ത​ക​ള്‍ പ്രോ​ഗ്രാ​മി​ല്‍ പ​ങ്കെ​ടു​ത്തു.