ച​ട്ട​ലം​ഘ​നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ നേ​രി​ട്ട​റി​യി​ക്കാ​ൻ സി​ വി​ജി​ൽ ആ​പ്പ്
Tuesday, March 9, 2021 5:12 AM IST
കാ​സ​ർ​ഗോ​ഡ്: ജാ​ഗ്ര​ത​യു​ള്ള പൗ​ര​ൻ​മാ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ക​മ്മീ​ഷ​നെ നേ​രി​ട്ട​റി​യി​ക്കാ​ൻ സി​ വി​ജി​ൽ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം നി​ല​വി​ൽ വ​രു​ന്ന തീ​യ​തി മു​ത​ൽ ഈ ​ആ​പ്പ് ഉ​പ​യോ​ഗി​ച്ച് പ​രാ​തി​ക​ൾ അ​യ​ക്കാം. 100 മി​നി​റ്റി​നു​ള്ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച് മ​റു​പ​ടി ല​ഭി​ക്കും.
ഈ ​ആ​പ്പ് ഉ​പ​യോ​ഗി​ച്ച് എ​ടു​ക്കു​ന്ന ലൈ​വ് ഫോ​ട്ടോ/​വീ​ഡി​യോ മാ​ത്ര​മേ അ​യ​ക്കാ​ൻ പ​റ്റൂ. ഏ​ത് സ്ഥ​ല​ത്തു​നി​ന്നാ​ണ് ഫോ​ട്ടോ/​വീ​ഡി​യോ എ​ടു​ക്കു​ന്ന​തെ​ന്ന് ആ​പ്പ് തി​രി​ച്ച​റി​ഞ്ഞ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​ൽ ഈ ​ഡി​ജി​റ്റ​ൽ തെ​ളി​വ് ഉ​പ​യോ​ഗി​ച്ച് എം​സി​സി സ്‌​ക്വാ​ഡി​ന് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി എ​ടു​ക്കാ​നാ​വും. ക്യാ​മ​റ​യും മി​ക​ച്ച ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​നും ജി​പി​എ​സ് സൗ​ക​ര്യ​വു​മു​ള്ള ഏ​ത് ആ​ൻ​ഡ്രോ​യ്ഡ് സ്മാ​ർ​ട്ട് ഫോ​ണി​ലും സി​വി​ജി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാം. ജി​ല്ലാ ക​ൺ​ട്രോ​ൾ റൂം, ​റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ, ഫ്‌​ള​യിം​ഗ് സ്‌​ക്വാ​ഡ്, സ്റ്റാ​റ്റി​ക് സ​ർ​വൈ​ല​ൻ​സ് ടീം ​എ​ന്നി​വ​യു​മാ​യി പൗ​ര​ൻ​മാ​ർ​ക്ക് നേ​രി​ട്ട് ബ​ന്ധം പു​ല​ർ​ത്താ​ൻ സി​വി​ജി​ൽ സ​ഹാ​യി​ക്കു​ന്നു. ആ​കെ വേ​ണ്ട​ത് ഇ​ത്ര​മാ​ത്രം. ആ​പ്പ് ഉ​പ​യോ​ഗി​ച്ച് ച​ട്ട​ലം​ഘ​ന​ത്തി​ന്‍റെ ചി​ത്രം അ​ല്ലെ​ങ്കി​ൽ ര​ണ്ടു​മി​നി​റ്റ് വീ​ഡി​യോ എ​ടു​ത്ത് അ​തി​ന്‍റെ ഒ​രു ല​ഘു​വി​വ​ര​ണം ന​ൽ​കി പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്യു​ക. ഫോ​ട്ടോ/​വീ​ഡി​യോ​യു​ടെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ വി​വ​രം സ്വ​മേ​ധ​യാ ശേ​ഖ​രി​ക്ക​പ്പെ​ടു​ന്ന​തി​നാ​ൽ അ​ത് ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്ക് നേ​രി​ട്ട് അ​യ​ക്ക​പ്പെ​ടും. ഇ​തി​ലൂ​ടെ ഫ്‌​ള​യിം​ഗ് സ്‌​ക്വാ​ഡി​നെ നി​മി​ഷ​ങ്ങ​ൾ​ക്ക​കം അ​ങ്ങോ​ട്ടേ​ക്ക് തി​രി​ച്ചു​വി​ടാ​ൻ ക​ഴി​യു​ന്നു.
ഫോ​ൺ ന​മ്പ​ർ ന​ൽ​കി ഒ​ടി​പി​യും വ്യ​ക്തി​വി​വ​ര​ങ്ങ​ളും ന​ൽ​കി പ​രാ​തി സ​മ​ർ​പ്പി​ക്കു​ന്ന​യാ​ൾ​ക്ക് തു​ട​ർ​ന​ട​പ​ടി​ക​ൾ അ​റി​യാ​ൻ ഒ​രു സ​വി​ശേ​ഷ ഐ​ഡി ല​ഭി​ക്കും. പ​രാ​തി​ക്കാ​ര​ന് അ​ജ്ഞാ​ത​നാ​യി​നി​ന്ന് പ​രാ​തി ന​ൽ​കാ​നു​ള്ള സം​വി​ധാ​ന​വും ആ​പ്പി​ലു​ണ്ട്. പ​ക്ഷേ ഇ​ങ്ങ​നെ പ​രാ​തി ന​ൽ​കു​ന്ന​യാ​ൾ​ക്ക് പ​രാ​തി​യു​ടെ തു​ട​ർ​വി​വ​ര​ങ്ങ​ൾ ആ​പ്പ് വ​ഴി അ​റി​യാ​ൻ ക​ഴി​യി​ല്ല. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റി​ൽ​നി​ന്ന് നേ​രി​ട്ട് അ​ന്വേ​ഷി​ച്ച​റി​യാ​നേ ക​ഴി​യൂ.
പ​രാ​തി ജി​ല്ലാ ക​ൺ​ട്രോ​ൾ റൂ​മി​ന് ല​ഭി​ച്ചാ​ൽ അ​ത് ഫീ​ൽ​ഡ് യൂ​ണി​റ്റി​ന് കൈ​മാ​റും. ഫീ​ൽ​ഡ് യൂ​ണി​റ്റി​ൽ ഫ്‌​ള​യിം​ഗ് സ്‌​ക്വാ​ഡു​ക​ൾ, സ്റ്റാ​റ്റി​ക് സ​ർ​വൈ​ല​ൻ​സ് ടീ​മു​ക​ൾ എ​ന്നി​വ​യു​ണ്ടാ​വും. ഫീ​ൽ​ഡ് യൂ​ണി​റ്റി​ന് അ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന സി​ വി​ജി​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ എ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി പ​രാ​തി​യു​ടെ ഉ​റ​വി​ടം ട്രാ​ക്ക് ചെ​യ്ത് നേ​രി​ട്ട് എ​ത്താ​ൻ ക​ഴി​യും.
ഫീ​ൽ​ഡ് യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​യെ​ടു​ത്ത ശേ​ഷം തു​ട​ർ തീ​രു​മാ​ന​ത്തി​നും തീ​ർ​പ്പി​നു​മാ​യി ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ ആ​പ്പ് വ​ഴി റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്ക് ഫീ​ൽ​ഡ് റി​പ്പോ​ർ​ട്ട് ന​ൽ​കും. സം​ഭ​വം യ​ഥാ​ർ​ഥ​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന​പ​ക്ഷം വി​വ​ര​ങ്ങ​ൾ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നാ​ഷ​ണ​ൽ ഗ്രീ​വ​ൻ​സ് പോ​ർ​ട്ട​ലി​ലേ​ക്ക് അ​യ​ക്കും. 100 മി​നി​റ്റി​ന​കം പ​രാ​തി ന​ൽ​കി​യ​യാ​ൾ​ക്ക് വി​വ​രം ന​ൽ​കു​കു​യും ചെ​യ്യും.
ദു​രു​പ​യോ​ഗം ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യും​വി​ധ​മാ​ണ് ആ​പ്പി​ന്‍റെ രൂ​പ​ക​ൽ​പ​ന. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത്തി​ന്‍റെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി അ​തി​ർ​ത്തി​ക്കു​ള്ളി​ൽ മാ​ത്ര​മേ ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​നാ​വൂ. സി​ വി​ജി​ലി​ൽ ഫോ​ട്ടോ/​വീ​ഡി​യോ എ​ടു​ത്ത ശേ​ഷം അ​പ്‌​ലോ​ഡ് ചെ​യ്യാ​ൻ അ​ഞ്ച് മി​നി​റ്റ് മാ​ത്ര​മേ ല​ഭി​ക്കൂ. നേ​ര​ത്തെ റെ​ക്കോ​ർ​ഡ് ചെ​യ്ത ഫോ​ട്ടോ/​വീ​ഡി​യോ ആ​പ്പി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യാ​നാ​വി​ല്ല. ആ​പ്പി​ലെ​ടു​ത്ത ഫോ​ട്ടോ/​വീ​ഡി​യോ ഫോ​ൺ ഗാ​ല​റി​യി​ൽ നേ​രി​ട്ട് സേ​വ് ചെ​യ്യാ​നും ക​ഴി​യി​ല്ല. ഒ​രാ​ൾ​ക്ക് ഒ​രു പ​രാ​തി ന​ൽ​കി 15 മി​നി​റ്റി​ന് ശേ​ഷം മാ​ത്ര​മേ അ​ടു​ത്ത പ​രാ​തി ന​ൽ​കാ​നാ​വൂ. ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​വു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​തോ വ്യ​ക്തി​പ​ര​മോ ആ​വ​ർ​ത്ത​ന​പ​ര​മോ ആ​യാ​ൽ ത​ള്ളി​ക്ക​ള​യാ​ൻ ജി​ല്ലാ ക​ൺ​ട്രോ​ൾ റൂ​മി​ന് അ​ധി​കാ​ര​മു​ണ്ട്. ഗൂ​ഗി​ൾ പ്ലേ​സ്‌​റ്റോ​റി​ൽ cV-IGIL എ​ന്ന് സ​ർ​ച്ച് ചെ​യ്താ​ൽ സി​ വി​ജി​ൽ ആ​പ്പ് ല​ഭ്യ​മാ​വും.

അ​തി​ർ​ത്തി​ക​ളി​ൽ പ​ഴു​ത​ട​ച്ച
നി​രീ​ക്ഷ​ണം


തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ജി​ല്ല, സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ പ​ഴു​ത​ട​ച്ച നി​രീ​ക്ഷ​ണം. പ​ണം, മ​ദ്യം, ആ​യു​ധം മ​യ​ക്കു​മ​രു​ന്ന് തു​ട​ങ്ങി​യ​വ ക​ട​ത്തു​ന്ന​വ​ർ കു​ടു​ങ്ങും. കൂ​ട്ട​ത്തോ​ടെ വാ​ഹ​ന​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രെ ക​ട​ത്തി​കൊ​ണ്ടു​വ​രു​ന്ന​വ​രും കോ​ള​നി​ക​ൾ ഉ​ൾ​പ്പ​ടെ ആ​ൾ​ക്കൂ​ട്ട​മു​ള്ള ഇ​ട​ങ്ങ​ളി​ൽ വോ​ട്ടി​നാ​യി പ​ണം ന​ൽ​കി​യാ​ലും പി​ടി​വീ​ഴും. വാ​ഹ​ന​ങ്ങ​ൾ അ​തി​ർ​ത്തി​യി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്താ​ൻ 24 മ​ണി​ക്കൂ​റും എ​ക്‌​സി​ക്യൂ​ട്ടീ​വ് മ​ജി​സ്‌​ട്രേ​റ്റു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റാ​റ്റി​ക് സ​ർ​വ​ലെ​ൻ​സ് ടീ​മും ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡും മാ​ർ​ച്ച് 12 മു​ത​ൽ പൂ​ർ​ണ സ​മ​യം അ​ഞ്ച് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കും.
ജി​ല്ല​യി​ൽ ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ 17 കേ​ന്ദ്ര​ങ്ങ​ളി​ലും ക​ണ്ണൂ​ർ ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ലും നി​രീ​ക്ഷ​ണ​മു​ണ്ടാ​കും. 50 സ്‌​ക്വാ​ഡു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. അ​ഞ്ച് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി മൂ​ന്നു​വീ​തം ആ​കെ 15 ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. അ​ച്ച​ടി​ച്ച ആ​ളി​ന്‍റെ​യും പ്രി​ന്‍റിം​ഗ്പ്ര​സി​ന്‍റെ​യും പേ​രി​ല്ലാ​തെ ല​ഘു​ലേ​ഖ​ക​ൾ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​ച്ചാ​ലും കു​ടു​ങ്ങും. മ​തി​യാ​യ തെ​ളി​വു​ക​ൾ ല​ഭ്യ​മാ​ക്കി​യാ​ൽ മാ​ത്ര​മേ പി​ടി​കൂ​ടി​യ പ​ണം വി​ട്ടു​കൊ​ടു​ക്കു​ക​യു​ള്ളൂ. മ​ത്സ​രി​ക്കു​ന്ന എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ തു​ല്യ​നീ​തി ഉ​റ​പ്പാ​ക്കാ​നും ജി​ല്ലാ​ത​ല തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​രീ​ക്ഷ​ണ വി​ഭാ​ഗം ഷാ​ഡോ ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്കും. സ്റ്റാ​റ്റി​ക് സ​ർ​വൈ​ല​ൻ​സ് ടീം, ​വീ​ഡി​യോ വ്യൂ​വിം​ഗ് ടീം. ​ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡ് എ​ന്നി​വ​യും നീ​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കും. അ​ഞ്ചു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ര​ണ്ട് ഒ​ബ്‌​സ​ർ​വ​ർ​മാ​രെ ചെ​ല​വ് തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ണ​ത്തി​നു​മാ​ത്ര​മാ​യി ക​മ്മീ​ഷ​ൻ നി​യോ​ഗി​ക്കു​ന്നു​ണ്ട്.



സ്റ്റാ​റ്റി​ക് സ​ർ​വൈ​ല​ൻ​സ് ടീം, ​ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡ് എ​ന്നി​വ​ർ​ക്ക് ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി. കാ​സ​ർ​ഗോ​ഡ് ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ൻ, എ​ക്‌​സ്‌​പെ​ൻ​ഡി​ച്ച​ർ മോ​ണി​റ്റ​റിം​ഗ് നോ​ഡ​ൽ ഓ​ഫീ​സ​ർ കെ. ​സ​തീ​ശ​ൻ, അ​സി. എ​ക്‌​സി​പെ​ൻ​ഡി​ച്ച​ർ ഒ​ബ്‌​സ​ർ​വ​ർ കെ. ​ജ​നാ​ർ​ദ​ന​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.