ജ​ന​മു​ന്നേ​റ്റ​യാ​ത്ര​യ്ക്ക് തു​ട​ക്കം
Tuesday, March 9, 2021 5:12 AM IST
കാ​സ​ർ​ഗോ​ഡ്: വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ മൂ​വ്മെ​ന്‍റി​ന്‍റെ ജ​ന​മു​ന്നേ​റ്റ​യാ​ത്ര​യ്ക്ക് കാ​സ​ർ​ഗോ​ഡ് തു​ട​ക്ക​മാ​യി. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ഒ​പ്പു​മ​ര​ച്ചോ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജാ​ഥാ ക്യാ​പ്റ്റ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി ഏ​ബ്ര​ഹാ​മി​ന് പ​താ​ക കൈ​മാ​റി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​നൂ​പ് കീ​നേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് പൂ​ച്ച​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബാ​ല​ച​ന്ദ്ര​ൻ എ​റു​വാ​ട്ട്, ഗോ​പി​നാ​ഥ​ൻ മു​തി​ര​ക്കാ​ൽ, സ​ജീ​വ​ൻ ചെ​ല്ലൂ​ർ, സ​ഹ​ദേ​വ​ൻ, എ​ൽ​ദോ, മു​സ്ത​ഫ മൊ​ഗ്രാ​ൽ​പു​ത്തൂ​ർ, ടി.​വി. സു​കു​മാ​ര​ൻ, എ.​വി. സു​രേ​ഷ്, ഹ​മീ​ദ് ചേ​ര​ങ്കൈ, ബേ​ബി ചെ​മ്പ​ര​ത്തി, മു​സ്ത​ഫ മാ​ണി​മൂ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജാ​ഥ 13ന് ​കോ​ഴി​ക്കോ​ട് മു​ത​ല​ക്കു​ളം മൈ​താ​നി​യി​ൽ സ​മാ​പി​ക്കും.