ലിം​ഗ​സ​മ​ത്വ​ത്തി​നു വേ​ണ്ടി സ്ത്രീ​ക​ൾ പോ​രാ​ട​ണം: ഡോ. ​പ്രി​യ കെ. ​നാ​യ​ർ
Tuesday, March 9, 2021 5:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഫെ​മി​നി​സം എ​ന്ന​ത് പു​രു​ഷ വി​ദ്വേ​ഷ​മാ​ണെ​ന്ന തെ​റ്റി​ദ്ധാ​ര​ണ മാ​റ്റാ​നും സ​മൂ​ഹ​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് ചി​ല വാ​ർ​പ്പ് മാ​തൃ​ക​ക​ൾ സൃ​ഷ്ടി​ക്കു​ന്ന ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളെ തി​രി​ച്ച​റി​യാ​നും സ​മൂ​ഹ​ത്തി​ന്‍റെ പ​ല മേ​ഖ​ല​ക​ളി​ൽ​നി​ന്നും സ്ത്രീ​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ ചെ​റു​ത്തു നി​ൽ​ക്കാ​നും ലിം​ഗ​സ​മ​ത്വ​മു​ള്ള ഒ​രു നാ​ളെ​ക്കാ​യി പോ​രാ​ടാ​നും സ്ത്രീ​ക​ൾ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് കേ​ര​ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ റി​സ​ർ​ച്ച് ഓ​ഫീ​സ​ർ ഡോ. ​പ്രി​യ കെ. ​നാ​യ​ർ. പ​ട​ന്ന​ക്കാ​ട് നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് എ​ൻ​സി​സി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​ന​ത്തി​ൽ വ​നി​താ ശാ​ക്തീ​ക​ര​ണ വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. അ​സോ​ഷ്യേ​റ്റ് എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്റ്റ​ന​ന്‍റ് ന​ന്ദ​കു​മാ​ർ കോ​റോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സീ​നി​യ​ർ അ​ണ്ട​ർ ഓ​ഫീ​സ​ർ പി.​ടി. ആ​ര​തി, സി. ​വി​സ്മ​യ, കെ. ​ശ്രീ​ധ, ന​മ്പ്യാ​ർ, പി.​കെ. ശ്രീ​ജി​ത, അ​ശ്വ​തി രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.