പടന്ന: തല ചായ്ക്കാൻ വാസയോഗ്യമായ വീടില്ലാതെ വാടക ക്വാർട്ടേഴ്സിൽ കഴിയുന്ന കുടുംബത്തിന് ഭവനമൊരുക്കാൻ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ പടന്ന ഡിവിഷൻ കമ്മിറ്റി തുടക്കമിട്ടു. പടന്ന പഞ്ചായത്ത് 12-ാ വാർഡിലെ എ. യമുനയുടെ കുടുംബത്തിനാണ് ഐഎൻടിയുസിയുടെ നേതൃത്വത്തിൽ വീടൊരുക്കുന്നത്.
കിടപ്പ് മുറി, ഹാൾ, അടുക്കള, വരാന്ത, ശുചിമുറി എന്നിവ ഉൾപ്പെടെയുള്ള വീടിന്റെ നിർമാണത്തിന് തുടക്കമിട്ടു. മുൻ എംഎൽഎ കെ.പി. കുഞ്ഞിക്കണ്ണൻ വീടിന് ശിലപാകി. നിർമാണ കമ്മിറ്റി ചെയർമാൻ കെ.എൻ. വാസുദേവൻ നായർ അധ്യക്ഷത വഹിച്ചു.
ഭവന നിർമാണത്തിനുള്ള ആദ്യ ഫണ്ട് 12-ാം വാർഡ് യുഡിഎഫ് ചെയർമാൻ എൻ.സി. റംസാൻ ഹാജിയിൽ നിന്നും കെ.പി. കുഞ്ഞിക്കണ്ണൻ ഏറ്റുവാങ്ങി.
ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.വി. സുധാകരൻ, കെ.വി. ഗംഗാധരൻ, കെ.പി. പ്രകാശൻ, സി. വിദ്യാധരൻ, മാമുനി രവി, പി.വി. ബാലകൃഷ്ണൻ, കൃഷ്ണൻ പത്താനത്ത്, എ.ജി. കമറുദ്ദീൻ, ടി.പി. മുത്തലിബ്, നെല്ലിക്കാൽ നാസർ, റിനീഷ് ബാബു, എ.ബി. നസീം, യൂസഫ് ഹാജി പടന്ന, ടി.പി. അബ്ദുൾ റഹ്മാൻ, എൻ.സി. റഷീദ്, എം.ടി.പി. മാഹിൻ, ഇ.പി. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.